Trending Now

മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളും കൺവെൻഷനും

 

konnivartha.com : മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളും കൺവെൻഷനും ഡിസംബർ രണ്ടു മുതൽ 10 വരെ നടക്കും .

മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ പക്കോമിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ആണ് പെരുന്നാളും കൺവെൻഷനും നടക്കുന്നത് . കൺവെൻഷന് നേതൃത്വം നൽകുവാൻ ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി സജി ആമയിൽ നേതൃത്വം നൽകുന്നു.

ഒന്‍പതാം തീയതി ആഘോഷമായ റാസയും വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, ആകാശദീപക്കാഴ്ചകളും ഉണ്ടായിരിക്കും . 10 തീയതി വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും എന്ന് സിജോ നെടുമ്പുറത്ത്, സിജോ തുണ്ടിയിൽ( പബ്ലിസിറ്റി കൺവീനർസ്) അറിയിച്ചു

error: Content is protected !!