konnivartha.com : ഡിസംബർ 3ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്അടൂർ ബിആർസിയുടെ നേതൃത്വത്തിൽ അടൂർ ഗാന്ധി സ്ക്വയറിൽ നിന്ന് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനത്തിൻറെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര അടൂർ നഗരസഭ ചെയർമാൻ ഡി സജി ഫ്ലാഗ് ഓഫ് ചെയ്തു .
സമ്മേളനം അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷതയിൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ മഹേഷ് കുമാർ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ ലജു പി തോമസ്റാന്നി ബിപിസി ഷാജിയെ സലാം എന്നിവർ സംസാരിച്ചു.വിളംബര ഘോഷയാത്രയ്ക്ക് അടൂർ ബിപിസി ബിജു ജോൺ സ്പെഷ്യൽ എഡ്യൂക്കേറ്റർദിലീപ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി