konnivartha.com : തേക്കുതോട് തൂമ്പാക്കുളം കലാം ജംഗ്ഷനിൽ കലാം ആർട്സ്&സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ 35,000 രൂപയോളം ചിലവഴിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച നാടിന് സമർപ്പിച്ചു.
ക്ലബ് ഭാരവാഹികളായ അനന്തു കൃഷ്ണൻ,(പ്രസിഡന്റ്)നിതിൻ സദനം,(വൈസ് പ്രസിഡന്റ്)മനോജ് തോമസ് കോശി,(ട്രഷറർ) ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലബ് രക്ഷാധികാരി അനീഷ് കെ.വി ഉദ്ഘാടനം നിർവഹിച്ചു.