നിക്ഷേപ തട്ടിപ്പ്; സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

Spread the love

 

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്.

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്‍റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts