Trending Now

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുന്നു

 

ഖത്തറിലെ (Qatar) അല്‍ ഖോറിലെ അല്‍ബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ (Ecuador) നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരത്തിന് തുടക്കമാവുക. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. 32 ടീമുകള്‍ കിരീടപ്പോരാട്ടത്തിന് വരും ദിവസങ്ങളില്‍ കളിക്കളത്തിലിറങ്ങും.

ലയണല്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഖത്തറിലെത്തിയിട്ടുണ്ട്.ഖത്തര്‍ സമയം അഞ്ച് മണിക്ക് വര്‍ണപ്രപഞ്ചമൊരുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് ലോകകപ്പ് എത്തുന്നത്. ഏഷ്യയിൽ രണ്ടാംതവണയും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമായ ഫുട്‌ബോള്‍ അതിന്റെ ലോകകപ്പ് മത്സരത്തിലേക്ക് കടക്കുമ്പോള്‍ 500 കോടി ആളുകള്‍ അത് ടെലിവിഷനിലൂടെ കാണാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

2022 ഖത്തര്‍ ലോകകപ്പ് ഇന്ത്യയില്‍ ലൈവ് സ്ട്രീമിംഗും ലൈവ് ടെലികാസ്റ്റും ഉണ്ട്. ടെലിവിഷനില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് 18 ( Sports 18 ) , സ്‌പോര്‍ട്‌സ് 18 എച്ച് ഡി ( Sports 18 H D ) ചാനലുകളിലൂടെ ഖത്തറിലെ മത്സരങ്ങള്‍ തത്സമയം കാണാം. ലൈവ് സ്ട്രീമിംഗിലൂടെ ആണ് ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ജിയൊ സിനിമാ ( Jio Cinema ) ആപ്പ് ഉണ്ട്. ഇന്ത്യയില്‍ ലൈവ് സ്ട്രീമിംഗ് ജിയൊ സിനിമയാണ് ചെയ്യുന്നത്.

 

ജിയൊ, വിഐ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ സിംകാര്‍ഡ് ഉള്ളവര്‍ക്ക് ഫ്രീ ആയി ജിയൊ സിനിമ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , മലയാളം , ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് കമന്ററിയും ഉണ്ട്.ഓള്‍ സ്റ്റാര്‍ എക്‌സ്‌പേര്‍ട്ട് പാനലിലുള്ള വെയ്ന്‍ റൂണി , ലൂയിസ് ഫിഗൊ, റോബര്‍ട്ട് പിറെസ് , സോള്‍ കാംബല്‍, ഗില്‍ബെര്‍ട്ടൊ സില്‍വ എന്നിവരുടെ വിദഗ്ധ നിരീക്ഷണങ്ങളും ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമിക്കള്‍ക്ക് മുന്നില്‍ എത്തും.

ജിയൊ ടിവി, വൂട്ട് സെലക്ട് പ്ലാറ്റ് ഫോമുകളിലും ലോകകപ്പ് മത്സരം ഇന്ത്യയില്‍ ലഭ്യമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ബിഇന്‍ സ്‌പോര്‍ട്‌സ് കണക്റ്റ്, ബിഇന്‍ സ്‌പോര്‍ട്‌സ് മാക്‌സ് 2 അറേബ്യ, ബിഇന്‍ സ്‌പോര്‍ട്‌സ് മാക്‌സ് 3 അറേബ്യ, ബിഇന്‍ സ്‌പോര്‍ട്‌സ് മാക്‌സ് 4 അറേബ്യ , ബിഇന്‍ സ്‌പോര്‍ട്‌സ് 1 അറേബ്യ ( beIN Sports MAX 1 Arabia , beIN SPORTS CONNECT , beIN Sports MAX 4 Arabia , beIN Sports MAX 3 Arabia , beIN Sports MAX 2 Arabia ) എന്നീ പ്ലാറ്റ് ഫോമുകളില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയം സംപ്രേഷണമുണ്ട്.

error: Content is protected !!