പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി
പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പന്തളം ടൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊളളണം. അടൂര്‍ ടൗണിലെ മയക്കുമരുന്ന് കച്ചവടം തടയുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ ടൗണിലെ ഹോട്ടലുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിക്കണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്നതിന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
അടൂര്‍ ടൗണില്‍ കുടിവെളള ലഭ്യത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. അടൂര്‍ ബൈപാസില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബൈപാസിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് കെഎസ്ടിപിക്കും നിര്‍ദേശം നല്‍കി.
ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം
അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 14 മുതല്‍ 19 വരെ ആറ് ദിവസത്തെ കര്‍ഷക പരിശീലനം നടത്തുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്‌സ്ആപ് ചെയ്‌തോ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. പരിശീലനാര്‍ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. മത്സരാര്‍ഥികള്‍ 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ ;
15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ 15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, പറക്കോട്, ഇലന്തൂര്‍, മല്ലപ്പള്ളി, റാന്നി, ഗ്രാമപഞ്ചായത്തുകളായ വടശേരിക്കര, റാന്നി അങ്ങാടി, മൈലപ്ര, ആനിക്കാട്, വള്ളിക്കോട്, കോഴഞ്ചേരി, കല്ലൂപ്പാറ, തുമ്പമണ്‍, ഓമല്ലൂര്‍, അടൂര്‍ നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുണ്ടെങ്കില്‍ ഇത് അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ ഗുണഭോക്തൃ ലിസ്റ്റുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. വാര്‍ഷിക പദ്ധതിയില്‍ റിവിഷന്‍ നടത്താനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ അസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാതല ഉദോഗസ്ഥര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം: (എല്‍പി വിഭാഗം): ഒന്നാം സ്ഥാനം തെഹ്സീന കെ നദീര്‍, രണ്ടാം സ്ഥാനം ക്രിസ്റ്റീനാ മറിയം സിജു, മൂന്നാം സ്ഥാനം ആദിത്യ രഞ്ജിത്ത്. കവിതാ രചന മത്സരം: (എല്‍പി വിഭാഗം)ഒന്നാം സ്ഥാനം എ. അബിയ, രണ്ടാം സ്ഥാനം ശിവന്യ വി സനല്‍, മൂന്നാം സ്ഥാനം എ. നിരഞ്ജന. കഥാരചന മത്സരം (എല്‍പി വിഭാഗം): ഒന്നാം സ്ഥാനം ശ്രാവണ്‍ ചന്ദ്, രണ്ടാം സ്ഥാനം ആദിത്യകൃഷ്ണന്‍, മൂന്നാം സ്ഥാനം എ.ആര്‍. ആര്‍ദ്ര, നാലാം സ്ഥാനം: നവനീത് കെ പ്രശാന്ത്.
രണ്ടാം സ്ഥാനം ആദിക് പ്രകാശ്, മൂന്നാം സ്ഥാനം സി.ബി. സായൂജ്യ. പ്രസംഗം (യുപി വിഭാഗം): ഒന്നാം സ്ഥാനം അല്‍ക്കാ മേരി ബിജു, രണ്ടാം സ്ഥാനം ഷാരോണ്‍, മൂന്നാം സ്ഥാനം എ. ആദില്‍. കവിതാ രചന (യുപി വിഭാഗം): ഒന്നാം സ്ഥാനം എ.ആര്‍. അഭിരാമി, രണ്ടാം സ്ഥാനം ജെ. ലക്ഷ്മി, മൂന്നാം സ്ഥാനം ലക്ഷ്മി കൃഷ്ണ. കഥാരചന (യുപി വിഭാഗം): ഒന്നാം സ്ഥാനം വൈദേഹി അനൂപ്, രണ്ടാം സ്ഥാനം അലിയ ബിന്ത് മുജീബ്, മൂന്നാം സ്ഥാനം ജോസ്ലിന്‍ റേച്ചല്‍ ഡാനിയേല്‍.
ഉപന്യാസരചന(യുപി വിഭാഗം), ഒന്നാം സ്ഥാനം ശിവഗംഗാ സുരേഷ്, രണ്ടാം സ്ഥാനം അബിയ മാത്യു, മൂന്നാം സ്ഥാനം ജെ. ഗൗരീകൃഷ്ണന്‍. പ്രസംഗം ഹൈസ്‌കൂള്‍ വിഭാഗം: ഒന്നാം സ്ഥാനം വി. നിരഞ്ജന്‍, രണ്ടാം സ്ഥാനം എല്‍. ജിതാലക്ഷ്മി, മൂന്നാം സ്ഥാനം ആരോമരാജ്. കവിതാരചന (ഹൈസ്‌കൂള്‍ വിഭാഗം): ഒന്നാം സ്ഥാനം ആര്‍. ദേവിക, രണ്ടാം സ്ഥാനം പി.എസ്. ആര്യ, മൂന്നാം സ്ഥാനം റീബാ ജോര്‍ജ്.
പ്രാദേശിക അവധിപത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്‍പതിനും വോട്ടിംഗ് മെഷീന്‍ സ്ട്രോംഗ് റൂം, വോട്ടെണ്ണല്‍ ഇവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ഡിബിഎച്ച്എസ് സ്‌കൂളിന് നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പ്രാദേശിക അവധി നല്‍കി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
മദ്യ നിരോധനംപത്തനംതിട്ട ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കുന്നതിനാല്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ പത്തിന് വൈകുന്നേരം ആറു വരെ ഈ ഡിവിഷനില്‍ വരുന്ന നെടുമ്പ്രം, നിരണം, പെരിങ്ങറ, കടപ്ര എന്നീ പഞ്ചായത്ത് പരിധിയിലും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ഭക്ഷ്യമന്ത്രിയുടെ അവലോകന യോഗം പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 10ന് രാവിലെ 10ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.
ദേവസ്വം വകുപ്പ് മന്ത്രിയുടെ യോഗം പന്തളത്ത്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നവംബര്‍ 10ന് വൈകുന്നേരം ആറിന് പന്തളം ദേവസ്വം അന്നദാന മണ്ഡപത്തില്‍ യോഗം ചേരും.
പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 2.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ സാധ്യമാക്കുന്നതിന് 2.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയുടെ കിഴക്കന്‍ മേഖലയില്‍ ശബരിമല ഉള്‍പ്പെടുന്ന ഭാഗത്ത് പട്ടികജാതി- പട്ടികവര്‍ഗ – ആദിവാസി മേഖലകളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെയുള്ള പ്രദേശത്ത് ചികിത്സാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/സംഘടനകള്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ പ്രോത്സാഹനം നല്‍കുന്നതിനായി 2021-22 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍/സംഘടനകള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകള്‍ നവംബര്‍ 18നകം ചീഫ് വെറ്ററിനറി ഓഫീസര്‍, പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0468 2 270 908.
സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു
വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ 60 ശതമാനം സബ്സിഡിയില്‍ സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ -ഗ്രിഡ് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡിയും അനെര്‍ട്ട് നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ്, ലാന്‍ഡ് ടാക്സ് എന്നിവ സഹിതം അപേക്ഷിക്കാം. വെബ്സൈറ്റ്: www.buymysun.com . സോളാര്‍പമ്പിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അനെര്‍ട്ട് പത്തനംതിട്ട ഓഫീസില്‍ വന്നു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0468 2 224 096, 9188 119 403.
അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം
എക്സറേ കണ്ടുപിടുത്തത്തിന്റെ 127 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം സംഘടിപ്പിച്ചു.