Trending Now

നിരവധി തൊഴിലവസരം

എഡ്യൂക്കേറ്റര്‍ നിയമനം

konnivartha.com : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയം. ബി എഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികള്‍ ആയിരിക്കണം അപേക്ഷകര്‍. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. അപേക്ഷ നേരിട്ടോ ഇ-മെയില്‍ ([email protected]) ലോ നല്‍കണം.സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഫോണ്‍: 9497 471 849.

date

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ (ഇളവുകൾ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളിൽ ആകാൻ പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

നിയുക്തി ജോബ് ഫെയര്‍ നവംബര്‍ 12ന്

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍  www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.

‘പ്രതീക്ഷ -2022’ജോബ് ഫെയര്‍ 11ന്

 

തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11ന് രാവിലെ 9.30ന് ചെമ്പുക്കാവിലുള്ള ജവഹര്‍ ബാലഭവനില്‍  ‘പ്രതീക്ഷ -2022’ ജോബ് ഫെയര്‍ നടത്തുന്നു.
സ്വകാര്യമേഖലയിലെ 20ല്‍ അധികം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30ന് ജവഹര്‍ ബാലഭവനില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം;  കൂടിക്കാഴ്ച 19ന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കണ്ണൂര്‍  ജില്ലയിലെ കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അന്തേവാസികളായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ-കം-റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2023 മാർച്ച് 31വരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവൃത്തി സമയം വൈകീട്ട് നാലു മുതൽ രാവിലെ എട്ടുവരെ. ബിരുദവും, ബി എഡും ഉള്ള താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറവും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 19ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്‌സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 0497 2700596.

താൽക്കാലിക നിയമനം

എറണാകുളത്തെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എസ് ടി ബി വിഭാഗത്തിന് ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എംകോം, ഗവ. അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഫിനാൻസ്/ അക്കൗണ്ടിംഗ് തസ്തികയിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ സി എ / സി എം എ. പ്രായം: 50 വയസ് കവിയരുത്. താൽപ്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം. ഫോൺ: 0484 2312944.

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ  അക്രഡിറ്റെഡ് ലാബിൽ പാൽപാലുൽപ്പന്നങ്ങൾവെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റപ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾഇമെയിൽ വിലാസംഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്www.dairydevelopment.kerala.gov.in0471-2440074.

കിക്മയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ കോളേജിൽ മാനേജ്‌മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി  https://tinyurl.com/yckjev4h  എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  8547618290.

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ജെ പി എച്ച് എൻ ആർ ബി എസ്സ് കെ നേഴ്സ് (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. ഓക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് മിഡ് വൈഫറി കൗൺസില്‍ രജിസ്ട്രേഷന്‍. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ നവംബര്‍ 22-ന്, വൈകിട്ട് മൂന്നിന് മുമ്പായി സമർപ്പിക്കണം.  അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

റസ്‌ക്യൂ ഓഫീസര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള  ബിരുദാനന്തര ബിരുദമാണ് യോഗ്യത. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483-2978888, 9895701222.

 

error: Content is protected !!