Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (07/11/2022 )

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നു; അപേക്ഷ നല്‍കണം
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 1977 ജനുവരി ഒന്നിന് മുന്‍പ് ആദിവാസികളുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റാന്നി താലൂക്ക് പരിധിയിലെ ഭൂരഹിതരായ ആദിവാസികള്‍ ഇന്നു(08) മുതല്‍ ഒരു മാസത്തിനകം താലൂക്ക് ഓഫീസിലോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു

 

ശബരിമല തീര്‍ഥാടനം; വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി
ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല.  നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം.
വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില വിവരം:
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍:
ചായ (150 എം.എല്‍): 13, 12, 11. കാപ്പി (150എം.എല്‍): 13, 12, 11. കടുംകാപ്പി/കടുംചായ (150എം.എല്‍): 11, 10, 9.
ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എല്‍): 12, 11, 10. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ ബ്രാന്‍ഡഡ് (150 എം.എല്‍): 19, 17, 17. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ /കഫീ ഡെ /ബ്രാന്‍ഡഡ് (200 എം.എല്‍): 24, 21, 21. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് (150 എം.എല്‍): 27, 25, 25.
പരിപ്പുവട (40 ഗ്രാം ) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം ) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം) : 13, 12, 10.
ദോശ ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി  ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം) :  14, 13, 10. പൂരി ഒരെണ്ണം മസാല ഉള്‍പ്പെടെ ( 40 ഗ്രാം) :  15, 13, 11.
പൊറോട്ട (ഒരെണ്ണം 50 ഗ്രാം ) :  15, 13, 10. പാലപ്പം 50 ഗ്രാം : 14, 13, 10. ഇടിയപ്പം 50 ഗ്രാം : 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം : 48, 45, 41. മസാല ദോശ 200 ഗ്രാം : 56, 49, 47. പീസ് കറി 100 ഗ്രാം : 32, 31, 29. കടല കറി 100 ഗ്രാം : 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം : 31, 29, 27. ഉപ്പുമാവ് 200 ഗ്രാം : 29, 25, 23. ഊണ് പച്ചരി ( സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ഊണ് പുഴുക്കലരി ( സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ആന്ധ്രാ ഊണ്  : 77, 73, 68. വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം : 75, 72, 67.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി) : 41, 36, 33. കപ്പ (250 ഗ്രാം) : 37, 34, 31. തൈര് സാദം : 54, 50, 47. നാരങ്ങാ സാദം : 51, 48, 46. തൈര് (ഒരു കപ്പ്) :15, 13, 10. വെജിറ്റബിള്‍ കറി 100 ഗ്രാം : 27, 24, 23. ദാല്‍ കറി 100 ഗ്രാം : 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം : 37, 36, 31. പായസം 75 എം.എല്‍ : 17, 15, 13. ഒനിയന്‍ ഊത്തപ്പം 125 ഗ്രാം  : 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം : 62, 56, 52.

ശബരിമല തീര്‍ഥാടനം:  ബേക്കറി സാധനങ്ങളുടെ

വില നിശ്ചയിച്ച് ഉത്തരവായി
ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ബേക്കറി /ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്ന ക്രമത്തില്‍:
വെജിറ്റബിള്‍ പഫ്‌സ്  (80 ഗ്രാം) :  20, 19. വെജിറ്റബിള്‍ സാന്‍വിച്ച് (100 ഗ്രാം) : 25, 23.
വെജിറ്റബിള്‍ ബര്‍ഗര്‍ (125 ഗ്രാം) : 32, 30. പനീര്‍ റോള്‍ (125 ഗ്രാം ) : 34, 33.
മഷ്‌റൂം റോള്‍ (125 ഗ്രാം ) : 36, 35. വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബൂസ് / ചപ്പാത്തി  (ഒരെണ്ണം 150 ഗ്രാം) : 34, 32.
വെജിറ്റബിള്‍ ഡാനിഷ്  (75ഗ്രാം) : 21, 20. ദില്‍ഖുഷ് (60 ഗ്രാം) : 20, 18. സോയാബീന്‍ പീസ് 150 ഗ്രാം : 52, 50. ബ്രഡ് മസാല (180 ഗ്രാം) : 52, 50. സ്വീറ്റ്‌ന (80 ഗ്രാം) : 20, 17.
ജാം ബണ്‍ ( ഒരു പീസ് 60 ഗ്രാം) : 22, 20. മസാല റോള്‍ കുബൂസ് /ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 48, 46. ചോക്ലേറ്റ് കേക്ക് പീസ് (50 ഗ്രാം): 23, 20. സ്വീറ്റ് പഫ്‌സ് (60 ഗ്രാം) : 23, 20.
വാനില കേക്ക് പീസ് (50 ഗ്രാം ) : 20, 18.
ജാം ബ്രഡ് 50 ഗ്രാം : 23, 20. ദില്‍ പസന്ത പീസ് 40 ഗ്രാം : 20, 18. ബനാന പഫ്‌സ് 90 ഗ്രാം : 22, 21. വെജിറ്റബിള്‍ കട്‌ലെറ്റ് 50 ഗ്രാം  : 17, 15. ബ്രഡ് 350 ഗ്രാം : 35, 32. ബണ്‍ 50 ഗ്രാം :9, 8.
ക്രീം ബണ്‍ 80 ഗ്രാം : 23, 21. വെജിറ്റബിള്‍ കൂബൂസ് റോള്‍ 150 ഗ്രാം : 47, 45.
ബനാന റോസ്റ്റ് (ഹാഫ് ബനാന 50 ഗ്രാം ): 15, 13. വെജിറ്റബിള്‍ ഷവര്‍മ (കുബൂസ്/ചപ്പാത്തി (ഒരെണ്ണം, 150 ഗ്രാം): 62, 60. വെജിറ്റബിള്‍ സമോസ  60 ഗ്രാം): 14, 12. ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ് 60 ഗ്രാം) : 23, 21.
ശബരിമല തീര്‍ഥാടനം: ചായ, കാപ്പി വില നിശ്ചയിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന  മെഷീന്‍ ചായ/കോഫി ഉള്‍പ്പെടെയുളള ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ (പത്തനംതിട്ട ജില്ലയിലെ മറ്റ് ഭാഗങ്ങള്‍) എന്ന ക്രമത്തില്‍: ചായ(മെഷീന്‍ 90 എം.എല്‍): 10, 8, 8. കോഫി (മെഷീന്‍ 90 എം.എല്‍): 12,11,10. മസാല ടീ (മെഷീന്‍ 90 എം.എല്‍): 18, 17, 16. ലെമണ്‍ ടീ (മെഷീന്‍ 90 എംഎല്‍) : 18, 17, 16. ഫ്‌ളേവേര്‍ഡ് ഐസ് ടീ (മെഷീന്‍ 200 എം.എല്‍): 24, 21, 21. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കണം.
ശബരിമല തീര്‍ഥാടനം: ബ്ലാക്ക് ടീ, ഗ്രീന്‍ ടീ വില നിശ്ചയിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന കാര്‍ഡമം ടീ, ജിഞ്ചര്‍ ടീ (മെഷീന്‍) ഉള്‍പ്പെടെയുളള ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍:
ബ്ലാക്ക് ടീ(ടീ ബാഗ് 90 എം.എല്‍): 11, 10, 8. ഗ്രീന്‍ ടീ (ടീ ബാഗ്  90 എം.എല്‍): 12, 11, 9.
കാര്‍ഡമം ടീ (മെഷീന്‍ 90 എം.എല്‍): 17, 16, 15. ജിഞ്ചര്‍ ടീ (മെഷീന്‍ 90 എംഎല്‍) : 17, 16, 15. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കണം.
ശബരിമല തീര്‍ഥാടനം: ജ്യൂസുകളുടെ വില നിശ്ചയിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍:
ലെമണ്‍ ജ്യൂസ് (210എം.എല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 53, 52.
ഓറഞ്ച്  ജ്യൂസ് (210എം.എല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 48, 41.
ഗ്രേപ്‌സ്  ജ്യൂസ് (210എം.എല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210എം.എല്‍): 43, 32, 31.
കരിക്ക് : 43, 37, 36. ലെമണ്‍ സോഡ( 210 എം.എല്‍): 24, 21, 21. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

 

എഡ്യൂക്കേറ്റര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയം. ബി എഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികള്‍ ആയിരിക്കണം അപേക്ഷകര്‍. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. അപേക്ഷ നേരിട്ടോ ഇ-മെയില്‍ (govtobservationhomepta@gmail.com) ലോ നല്‍കണം.സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഫോണ്‍: 9497 471 849.

ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുവാന്‍ 

ലൈസന്‍സ് എടുക്കണം
കേരളാ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ചട്ടം 2012 അനുസരിച്ച്  ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് എടുക്കാതെയും പുതുക്കാതെയും അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നതായ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉണ്ടെങ്കില്‍ 2023 ജനുവരി 31ന് മുമ്പായി 3310 രൂപ 0043-00-102-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറി മുഖേന അടച്ച് ആയതിന്റെ അസല്‍രസീത് സഹിതം ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള ഫോം ജി യിലുളള അപേക്ഷ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. അല്ലാത്ത പക്ഷം ചട്ടത്തില്‍ പ്രതിപാദിച്ചിട്ടുളള നിയമ നടപടികള്‍ സ്വീകരിക്കും. ഫോണ്‍ : 0468 2 223 123, 2 950 004, വെബ് ssk-äv :[email protected] .

ഭരണഭാഷാവാരാഘോഷം
ഗവ.വനിത ഐ.ടി.ഐ മെഴുവേലിയില്‍ മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷത്തിന്റെയും സമാപന സമ്മേളനം ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സി.എ വിശ്വനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ മാധവന്‍ മെമ്മോറിയല്‍ കോളേജ് റിട്ട.പ്രൊഫ. ഡി.പ്രസാദ് മലയാളഭാഷചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും വിവിധ മത്സരവിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ കെ.ഷൈമോന്‍, ജൂനിയര്‍സൂപ്രണ്ട് പി.ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
കെട്ടിടനികുതി കളക്ഷന്‍ ക്യാമ്പ് ഈ മാസം 25 വരെ
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി കളക്ഷന്‍ ക്യാമ്പ് ഈ മാസം 25 വരെ രാവിലെ 10.30 മുതല്‍ രണ്ടു വരെ  നടക്കും. തീയതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍. എട്ടിന് വാര്‍ഡ് 11, തുമ്പമണ്‍ നോര്‍ത്ത് അങ്കണവാടി, ഒന്‍പതിന് വാര്‍ഡ് എട്ട്, മഞ്ഞനിക്കര റേഷന്‍ കടപടി, പത്തിന് വാര്‍ഡ് പത്ത് മുറിപ്പാറ ദേശാഭിമാനി വായനശാല, 11ന് വാര്‍ഡ് അഞ്ച് നവകേരള അങ്കണവാടി, 15ന് വാര്‍ഡ് 14 നല്ലാനിക്കുന്ന് ഗുരുകൃപ സ്റ്റോഴ്‌സ് സമീപം, 16ന് വാര്‍ഡ് ഒന്ന് മുട്ടത്ത്‌കോണം ജനത ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം, 17ന് വാര്‍ഡ് ഏഴ് തുമ്പമണ്‍ ഏറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 18ന് വാര്‍ഡ് രണ്ട് ആത്രപ്പാട് ജംഗ്ഷന്‍, നവംബര്‍ 21ന് വാര്‍ഡ് ആറ് കോടന്‍മുറി അങ്കണവാടി, 22ന് വാര്‍ഡ് മൂന്ന് പ്രക്കാനം സന്തോഷ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബ്, 23ന് വാര്‍ഡ് ഒന്‍പത് മാത്തൂര്‍ ദേശാഭിമാനി വായനശാല, 24ന് വാര്‍ഡ് നാല് മുട്ട്കടുക്ക സാംസ്‌കാരിക നിലയം, 25ന് വാര്‍ഡ് 13 പന്നിക്കുഴി സ്റ്റോഴ്സിന് സമീപം.കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സി, സി പ്ലസ്, പൈത്തോണ്‍, ജാവ, നെറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയാണ് യോഗ്യത. ഫോണ്‍ : 0469 2 785 525, 8078 140 525, ksg.keltron.in.

സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതിവിഭാഗക്കാര്‍ക്ക് വീട് പൂര്‍ത്തിയാക്കാന്‍ പുതിയതായി ആരംഭിച്ച സേഫ് (സെക്യൂര്‍ അക്കൊമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതിയിലേക്ക് ഈ മാസം 11 വരെ അപേക്ഷിക്കാം. ഒരു വീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായം നല്‍കും. 2023 മാര്‍ച്ച് പകുതിയോടെ പദ്ധതിയുടെ ആനുകൂല്യം പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഒരു ലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച്വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ,പുനരുദ്ധാരണത്തിനോ, പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ചു വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല. തുക വിതരണം മൂന്നു ഗഡുക്കളായി നല്‍കുന്ന സേഫ് പദ്ധതിയിലൂടെ മേല്‍ക്കൂരപൂര്‍ത്തീകരണം, ശുചിത്വ ടോയ്ലറ്റ്  നിര്‍മ്മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ലോറിംഗ്ടൈല്‍ പാകല്‍, സമ്പൂര്‍ണപ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മ്മാണ ഘടകങ്ങളാണ് നടത്തുന്നത്. മേല്‍ക്കൂര ഷീറ്റിട്ടവര്‍ക്ക് അതുമാറ്റി പകരം കോണ്‍ക്രീറ്റു ചെയ്യുവാനും തുക അനുവദിക്കും. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലയ്ക്കും നിര്‍മ്മിച്ച് പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും സഹായം ലഭിക്കും.
അപേക്ഷകര്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2 322 712.
(

തെങ്ങിന്‍ തൈ വിതരണം
മൈലപ്ര കൃഷി ഭവനില്‍ ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ ഒന്നിന് 50 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. കരം അടച്ച രസീതുമായി വന്ന് ആവശ്യക്കാര്‍ക്ക് കൈപ്പറ്റാമെന്ന് മൈലപ്ര കൃഷി ഓഫീസര്‍ അറിയിച്ചു.

നാരങ്ങാനം ഗ്രാമപഞ്ചായത്ത് കേരളോത്സവം 12,13 തീയതികളില്‍
നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം 12,13 തീയതികളിലായി സംഘടിപ്പിക്കും. 12ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം രാവിലെ 10ന് കടമ്മനിട്ട ഗവ. എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ നിര്‍വഹിക്കും. കടമ്മനിട്ട ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ട്, മൗണ്ട് സിയോണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ട്, കടമ്മനിട്ട കത്തോലിക്കാ പള്ളി ഇന്‍ഡോര്‍ കോര്‍ട്ട് എന്നീ വേദികളില്‍ കായിക മത്സരങ്ങളും കടമ്മനിട്ട ഗവ. എല്‍.പി സ്‌കൂള്‍, കടമ്മനിട്ട ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി കലാമത്സരങ്ങളും സംഘടിപ്പിക്കും. ആകെ 59 ഇനങ്ങളിലുള്ള മത്സരങ്ങളും കായിക മത്സരങ്ങളില്‍ അത്ലറ്റിക്സ് ഇനങ്ങളില്‍ നീന്തല്‍ മത്സരങ്ങളും ഗെയിംസ് ഇനങ്ങളില്‍ ആര്‍ച്ചറി, പഞ്ചഗുസ്തി ഒഴികെയുള്ള മറ്റ് ഇനങ്ങളും സംഘടിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ പത്തനംതിട്ട ഡി.വൈ.എസ്.പി എസ്.നന്ദകുമാര്‍ മുഖ്യാതിഥിയാവും. 13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കടമ്മനിട്ട ഗവ. എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.
15 വയസ് മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങള്‍ക്ക് വ്യക്തിഗതമായും ക്ലബ് അടിസ്ഥാനത്തിലും കേരളോത്സവം കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫോറം നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസ്, കടമ്മനിട്ട അക്ഷയകേന്ദ്രം, ബന്ധപ്പെട്ട വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ മുഖേന വിതരണം ചെയ്യും. മത്സരാര്‍ഥികള്‍ മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് 10നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.

അവാര്‍ഡ് ദാനവും ആനുകൂല്യ വിതരണവും : ജില്ലാതല ഉദ്ഘാടനം പത്തിന്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ആനുകൂല്യ വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഈ മാസം പത്തിന് രാവിലെ 11ന് പത്തനംതിട്ട വൈഎംസി ഹാളില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ആനുകൂല്യ വിതരണം നിര്‍വഹിക്കും. രാവിലെ പത്തിന് ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും റിട്ട. ഡിവൈഎസ്പി വി.കുട്ടപ്പന്‍ ചൊല്ലി കൊടുക്കും.
2021- 22 അധ്യാന വര്‍ഷം എസ്.എസ്.എല്‍.സി, റ്റി.എച്ച് എല്‍.സി, പ്ലസ് ടു, റ്റി.റ്റി.സി, ഐടിഐ, പോളിടെക്‌നിക് , ജനറല്‍ നേഴ്‌സിംഗ്, ഡിഗ്രി, ബി എഡ്, പിജി പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ് ഉമ്മന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി. ആര്‍ ബിജുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!