konnivartha.com : വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് നവംബർ അഞ്ചിന് തിരുവനന്തപുരം വഴുതക്കാട്ടും കൊല്ലത്തും പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) മേള സംഘടിപ്പിക്കും.
പിസിസി ആവശ്യമുള്ള എല്ലാ അപേക്ഷകർക്കും സാധാരണ അപ്പോയിന്റ്മെന്റ് ബുക്കിംഗ് നടപടിക്രമങ്ങൾ പാലിച്ച് മേളയിൽ പങ്കെടുക്കാം. ഇതിനകം അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി നവംബർ അഞ്ചിലേക്ക് പുനഃക്രമീകരിക്കാം. വിദ്യാഭ്യാസം, തൊഴിൽ, എമിഗ്രേഷൻ തുടങ്ങിയവയ്ക്ക് വിദേശത്ത് അവസരങ്ങൾ തേടാനായി പിസിസികൾക്കായുള്ള വലിയ ആവശ്യം നിറവേറ്റുകയാണ് പ്രത്യേക മേളയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് 18002581800 അല്ലെങ്കിൽ 0471–2470225 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇമെയിൽ:rpo.trivandrum@mea.gov.in
konnivartha.com : Regional Passport Office, Thiruvananthapuram under Ministry of External Affairs will organise a a Special Police Clearance Certificate (PCC) mela on 5th November (Saturday) at Vazhuthacaud, Thiruvananthapuram and at Kollam. All applicants who require PCC can attend the mela following usual appointment booking procedure. Those who have already taken appointments can reschedule to 5th November via the website www.passportindia.gov.in The aim of special mela is to cater to the huge demand of PCCs to pursue opportunities abroad for education, employment, emigration etc. For more details, please contact 18002581800 or 0471–2470225. Email: [email protected].