Trending Now

ഭരണഭാഷാ വാരാഘോഷം: ജീവനക്കാര്‍ക്കായി വൈവിധ്യമേറിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു

konnivartha.com : പത്തനംതിട്ട   ജില്ലാ ഭരണകേന്ദ്രത്തിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, കവിതാലാപനം, ഭാഷാപ്രസംഗം, ഫയലെഴുത്ത് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കേട്ടെഴുത്ത് മത്സരത്തിന് നേതൃത്വം നല്‍കി.

 

നിത്യജീവിതത്തില്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണെങ്കിലും തെറ്റുകള്‍ വരുത്താന്‍ ഏറെ സാധ്യതയുള്ളവയാണ് മത്സരത്തില്‍ ഉപയോഗിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ മത്സരങ്ങളും മികവ് പുലര്‍ത്തിയെന്ന് വിധികര്‍ത്താവായിരുന്ന റിട്ട. ഡെപ്യുട്ടി കളക്ടര്‍ വി.ടി. രാജന്‍ പറഞ്ഞു. ഫയല്‍എഴുത്ത് മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്നും കവിതാലാപന മത്സരത്തില്‍ സ്വയം എഴുതിയ കവിത ആലപിച്ച കെ.ജി. ശീകുമാര്‍ വ്യത്യസ്തനായെന്നും അദ്ദേഹം പറഞ്ഞു.

കേട്ടെഴുത്ത് മത്സരത്തില്‍ എല്‍ഡി ടൈപ്പിസ്റ്റ് എം.ടി. മഞ്ജു ഒന്നാം സ്ഥാനവും സീനിയര്‍ ക്ലര്‍ക്കുമാരായ വി. വികാസ്, എം.ജി. ശ്രീകല, എസ്. ദീപ്തി, ജൂനിയര്‍ സൂപ്രണ്ട് എസ്. ഷാഹിര്‍ഖാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. മലയാള ഭാഷാപ്രസംഗ മത്സരത്തില്‍ ക്ലാര്‍ക്ക് ജി. അഖില്‍ ഒന്നാം സ്ഥാനവും ക്ലാര്‍ക്ക് സോണി സാംസണ്‍ രണ്ടാം സ്ഥാനവും ജൂനിയര്‍ സൂപ്രണ്ട് ജി. രാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ഫയല്‍ എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം ക്ലര്‍ക്ക് രമ്യ കൃഷ്ണനും സീനിയര്‍ ക്ലാര്‍ക്ക് എസ്. ഷൈജയും പങ്കിട്ടു. സീനിയര്‍ ക്ലാര്‍ക്ക് കെ. താര രണ്ടാം സ്ഥാനവും സീനിയര്‍ ക്ലാര്‍ക്കുമാരായ എസ്.ടി. ശില്‍പയും, കെ.എസ്. ലേഖയും മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കവിതാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം ജൂനിയര്‍ സൂപ്രണ്ട് എസ്. ഷാഹിര്‍ഖാനും രണ്ടാം സ്ഥാനം അറ്റന്‍ഡര്‍ 2 കെ.ജി. ശ്രീകുമാറും, മൂന്നാം സ്ഥാനം കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍ഡ് സൂസന്‍ ഇ ജേക്കബും കരസ്ഥമാക്കി.

എഡിഎം ബി. രാധാകൃഷ്ണന്‍, ലോ ഓഫീസര്‍ എസ്. ശ്രീകേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ടി. രമ്യ, കളക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!