Trending Now

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

 

konnivartha.com : വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കേരള പുരസ്കാരത്തിന്റെ ഭാഗമായി ക്യാഷ് അവാർഡുകൾ നൽകുന്നതല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് പത്ത് പുരസ്കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചിരുന്നത്.

പുരസ്‌കാര ജേതാക്കൾ

 

കേരള ജ്യോതി

1.     എം.ടി. വാസുദേവൻ നായർ (സാഹിത്യം)

 

കേരള പ്രഭ

1.     ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)

2.     ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)

3.     പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

 

കേരള ശ്രീ

1.     ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)

2.     ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)

3.     കാനായി കുഞ്ഞിരാമൻ (കല)

4.     കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)

5.     എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)

6.     വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)

എം.ടിവാസുദേവന്‍ നായർ

സാഹിത്യകാരന്‍നോവലിസ്റ്റ്തിരക്കഥാകൃത്ത്ചലച്ചിത്ര സംവിധായകന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് എം.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നശ്രീഎംടിവാസുദേവന്‍നായര്‍മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അധ്യാപകന്‍മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്പത്മഭൂഷന്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ ദേശീയപുരസ്കാരങ്ങളും നിരവധി സംസ്ഥാന പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യരചന തുടങ്ങിയ അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ രക്തം പുരണ്ട മണല്‍ത്തരികള്‍” എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കിപുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ നോവലായ നാലുകെട്ട് ന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായിസ്വന്തം കഥയായ മുറപ്പെണ്ണ് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. 1973 ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച നിര്‍മ്മാല്യം” എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സുവര്‍ണ്ണ പതക്കം ലഭിക്കുകയുണ്ടായി അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാല് തവണ ഈ മേഖലയില്‍ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്ചെറുകഥ, നോവല്‍ വിഭാഗങ്ങളിലെ എം.ടിയുടെ കൃതികള്‍ മലയാളികളുടെ ഹൃദയത്തില്‍ സവിശേഷമായ ഇടം നേടിയിട്ടുണ്ട്നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന അദ്ദേഹം നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതി പ്രദേശങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ “കണ്ണാന്തളിപൂക്കളുടെ കാലം” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്എം.ടി യുടെ കൃതികള്‍ നിരവധി ഇന്ത്യന്‍– വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഓംചേരി എന്‍.എന്‍പിള്ള

നാടക രചയിതാവ്സിവില്‍ സര്‍വെന്റ്അധ്യാപകന്‍സാംസ്ക്കാരികസാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഓംചേരി എന്‍.എന്‍ പിള്ള എന്നറിയപ്പെടുന്ന ശ്രീനാരായണ പിള്ളമലയാള നാടക സാഹിത്യത്തിന് കലാമൂല്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള സൃഷ്ടികള്‍ നല്‍കി അതിനെ സമ്പന്നമാക്കിപ്രമേയത്തിലും ആവിഷ്കാര ശൈലിയിലും വൈവിധ്യം പുലര്‍ത്തി ഇത്രയേറെ നാടകങ്ങള്‍ രചിച്ച മറ്റൊരു നാടകകൃത്ത് മലയാളത്തില്‍ അപൂര്‍വ്വമാണ്മാതൃഭാഷാ പഠന രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന മലയാളികളുടെ പുതുതലമുറകള്‍ക്ക് മാതൃഭാഷയും സംസ്കാരവും അന്യം നിന്നുപോകാതിരിക്കാന്‍ ഭാഷാപഠനകേന്ദ്രങ്ങള്‍ എന്ന ആശയത്തിലൂടെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഭാഷാപഠനക്ലാസുകള്‍ തുടങ്ങുന്നതിന് അദ്ദേഹം മുന്‍കൈ എടുക്കുകയും അത് പിന്നീട് മലയാളം മിഷന്‍ എന്ന പേരില്‍ ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ഒരു പ്രസ്ഥാനമായി മാറുകയും ചെയ്തു.

മലയാളത്തില്‍ സര്‍വ്വകാലപ്രസക്തമായ അറുപതോളം മികച്ച നാടകങ്ങളുടെ രചനരംഗാവിഷ്ക്കാരം എന്നിവയിലൂടെ മലയാള നാടകത്തിന്റെ വളര്‍ച്ചയ്ക്കുംപഠനം ഉപന്യാസങ്ങള്‍ എന്നിവയിലൂടെ മലയാള സാഹിത്യത്തിനുംകലാ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ കലാ– സംസ്ക്കാരിക പരിപോഷണത്തിനുംഭാഷാപഠന പ്രവര്‍ത്തനങ്ങളിലുടെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിവരുന്ന സംഭാവനകള്‍ അവിസ്മരണീയമാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരംകേരള സംഗീത നാടക അക്കാദമി പ്രവാസി കലാ രത്ന അവാര്‍ഡ്കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളില്‍ ചിലതാണ്.

റ്റിമാധവമേനോന്‍

കേരളത്തില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരു വ്യക്തിയാണ് ശ്രീറ്റിമാധവമേനോന്‍ എന്ന മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കളക്ടറായിരുന്ന ശ്രീറ്റിമാധവമേനോന്‍ ആണ് അട്ടപ്പാടിയുടെ പരിമിതികളും സവിശേഷതകളും രാജ്യത്തിന്റെ തന്നെ പൊതുശ്രദ്ധയില്‍ കൊണ്ടു വന്നത്അട്ടപ്പാടി ഹില്‍ ഏര്യ ഡവലപ്മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിലുള്‍പ്പെടെ സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശകമായ പട്ടികവര്‍ഗ്ഗക്ഷേമ മേഖലയിലെ ബൃഹത്തായ പഠനങ്ങളും റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്പട്ടികവര്‍ഗ്ഗക്കാരുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഗിരിജനക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ഡയറക്ടറായി 1975 മുതല്‍ 1977 വരെ ശ്രീമാധവമേനോന്‍ പ്രവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ പ്രവ‍ര്‍ത്തിക്കുന്ന The International School of Dravidian Linguistics മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച The Encyclopedia of Dravidian Tribes എന്ന പുസ്തകത്തിന്റെ ചീഫ് എഡിറ്ററായിരുന്നു റ്റിമാധവമേനോന്‍ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീടിമാധവമേനോന്‍ ഗോത്രവര്‍ഗ്ഗ മേഖലയിലുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്തുകൊണ്ട് അതിന്റെ നയരൂപീകരണത്തില്‍ ദശാബ്ദങ്ങള്‍ പങ്കാളിയായിരുന്നു.

കാര്‍ഷിക സര്‍വ്വകലാശാലാ വൈസ്ചാന്‍സിലറായി സര്‍ക്കര്‍ സര്‍വ്വീസില്‍ നിന്നും മൂന്ന് പതിറ്റാണ്ട് മുന്‍പ് വിരമിച്ച ശേഷവും അടുത്തകാലം വരെ സംസ്ഥാന സര്‍ക്കാര്‍ ആദിവാസി പ്രശ്നങ്ങളില്‍പ്രത്യേകിച്ച് അട്ടപ്പാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയിരുന്നുകേരളത്തിലെ പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അത്രമേല്‍ സ്വയം അര്‍പ്പിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നുശ്രീറ്റിമാധവമേനോന്‍.

 

 

മുഹമ്മദ് കുട്ടി (മമ്മൂട്ടി)

നിയമത്തില്‍ ബിരുദം നേടി രണ്ട് വര്‍ഷം മാത്രം അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടശേഷം അഭിനയ രംഗത്ത് വേരുറപ്പിച്ച പ്രതിഭയാണ് ശ്രീപിമുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിഎണ്‍പതുകളുടെ തുടക്കത്തില്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന ശ്രീമമ്മൂട്ടി നാല് പതിറ്റാണ്ടുകളിലേറെയായി ഇപ്പോഴും സജീവമായി അഭിനയ രംഗത്ത് തുടര്‍ന്നുവരികയാണ്മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അ‍ഞ്ച് തവണയും ശ്രീമമ്മൂട്ടി നേടിയിട്ടുണ്ട്ഭാരത സര്‍ക്കാര്‍ പത്മ പുരസ്കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്.

തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശ്രീമമ്മൂട്ടി, എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്കെ.ജിജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചലച്ചിത്രമാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്മലയാളത്തിനുപുറമെ നിരവധി അന്യഭാഷാചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചുവരുന്നു.

ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക മേഖലയിലും ശ്രീമമ്മൂട്ടി സജീവമാണ്കേരള സര്‍ക്കാരിന്റെ ഐ.ടി പ്രോജക്ടുകളില്‍ ഒന്നായ അക്ഷയ പ്രോജക്ടിന്റെ ഗുഡ് വില്‍ അംബാസിഡറാണ് ശ്രീമമ്മൂട്ടിപെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്ന ചാരിറ്റബില്‍ സംഘടനയുടെ പാട്രണായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നുകേരളകാലിക്കറ്റ് സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി.

 

ഡോസത്യഭാമാ ദാസ് ബിജു

 

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ജനിച്ച ഡോസത്യഭാമാ ദാസ് ബിജു നിലവില്‍ ഡല്‍ഹി സര്‍വ്വകലാശാല പരിസ്ഥിതി പഠന വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്നു. 30 വര്‍ഷത്തോളമായി ഇന്ത്യന്‍ ഉഭയജീവികളെ കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹവും സംഘവും 100 ഓളം പുതിയ ഉഭയജീവികളെ കണ്ടെത്തിയിട്ടുണ്ട്ഇന്ത്യയിലെ ഫ്രോഗ് മാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ അപരനാമധേയം.

നാച്വറല്‍ ഫോട്ടോഗ്രഫിയാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖലഅദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി അന്താരാഷ്ട്ര ജേണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്കൂടാതെ സസ്യങ്ങളെയും ഉഭയജീവികളെയും കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും വിവിധ സര്‍വ്വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്ഇദ്ദേഹത്തിന്റെ രചനകള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്വേപ്പ്മുരിങ്ങതുളസി തുടങ്ങിയ പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്നശിച്ചുകൊണ്ടിരിക്കുന്ന ഉഭയജീവി വിഭാഗങ്ങളുടെ സംരക്ഷണത്തിലും ഗവേഷണത്തിലും ഡോബിജു കാണിക്കുന്ന താല്പര്യം കണക്കിലെടുത്ത് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്റ് നാച്ചുറല്‍ റിസോഴ്സ് (IUCN) ഏര്‍പ്പെടുത്തിയിട്ടുള്ള സാബിന്‍ പുരസ്കാരം 2008 ല്‍ ലഭിച്ചിരുന്നു. 2011 ല്‍ സാങ്ച്യുറി ഇന്ത്യ വൈല്‍ഡ്ലൈഫ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഗോപിനാഥ് മുതുകാട്

 

പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീഗോപിനാഥ് മുതുകാട്മലപ്പുറം ജില്ലയില്‍ ജനിച്ച അദ്ദേഹം ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നുജാലവിദ്യയിലൂടെ സമൂഹത്തിന് നല്ല സന്ദേശവും അവബോധവും നല്‍കുന്നതില്‍ ശ്രദ്ധാലുവാണ് ശ്രീഗോപിനാഥ് മുതുകാട്.

1990 കളില്‍ സാക്ഷരതയുടെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിലേക്കായി സാക്ഷരതാ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൂടാതെ ഒരു motivational speaker എന്ന നിലയിലും അദ്ദേഹം നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുത്തുവരുന്നു. 2014 ല്‍ ഇന്ത്യയിലെ തെരുവ് ജാലവിദ്യയുടെ പൈതൃകം സംരക്ഷിക്കുന്നതിനും അവര്‍ക്ക് സ്ഥിരമായി ഒരു വരുമാനം ലഭ്യമാക്കുന്നതിലേക്കുമായി ഒരു ജാലവിദ്യാ മ്യൂസിയംമാജിക് പ്ലാനറ്റ് എന്ന പേരില്‍ ആരംഭിച്ചു.

പ്രൊഫഷണല്‍ ജാലവിദ്യാ രംഗത്തുനിന്നും താല്‍ക്കാലികമായി പിന്‍മാറി ഇപ്പോള്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ശാക്തീകരണത്തിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള കേരള സര്‍ക്കാരിന്റെ അനുയാത്ര എന്ന പ്രചരണ പരിപാടിയുമായി ചേര്‍ന്ന് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് ജാലവിദ്യയില്‍ പരിശീലനം നല്‍കുന്നതിനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥിരം സംവിധാനം ലോകത്ത് ആദ്യമായി അദ്ദേഹം തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്കേരള സംഗീത നടാക അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്

കാനായി കുഞ്ഞിരാമന്‍

 

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ശില്‍പികളില്‍ ഒരാളാണ് കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ച ശ്രീകാനായി കുഞ്ഞിരാമന്‍പ്രശസ്ത ചിത്രകാരനായ കെ.സി.എസ് പണിക്കരില്‍ നിന്നും ചിത്രകല അഭ്യസിച്ച അദ്ദേഹത്തിന്റെ ശില്‍പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നുആദ്യം തകരപാളികളിലാണ് കൊത്തുപണി തുടങ്ങിയത്മദിരാശി ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ഒന്നാം ക്ലാസോടെ ശില്‍പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിസാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ അദ്ദേഹം വലിയ ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 2005 ല്‍ ശ്രീകാനായി കൂഞ്ഞിരാമന് കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മലമ്പുഴയിലെ യക്ഷിവേളിയിലെ ശംഖ്ശംഖുമുഖത്തെ ജലകന്യകപയ്യാമ്പലത്തെ അമ്മയും കു‍‍ഞ്ഞുംകൊച്ചിയിലെ മുക്കട പെരുമാള്‍തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ വീണപൂവ്ദുരവസ്ഥ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്‍പങ്ങളില്‍ ചിലതാണ്സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി പുരസ്കാരങ്ങളുടെ രൂപകല്‍പന ശ്രീകാനായി കുഞ്ഞിരാമനാണ് നിര്‍വ്വഹിച്ചിട്ടുള്ളത്ശില്‍പി എന്നതിനുപരി അദ്ദേഹം ഒരു കവിയും മലയാളം ഇംഗ്ലീഷ് ഭാഷകളിലെ എഴുത്തുകാരനുമാണ്അദ്ദേഹം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ ശില്‍പകലാ വിഭാഗത്തിലെ മേധാവിയും പിന്നീട് പ്രിന്‍സിപ്പാലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

 

തൃശ്ശൂര്‍ സ്വദേശിയായ ശ്രീകൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ഔദ്യാഗികജീവിതം ആരംഭിച്ചുതുടര്‍ന്ന് ഇലക്ട്രോണിക് സ്റ്റെബിലൈസറുകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന ഒരു കമ്പനി രൂപീകരിച്ചുഇപ്പോള്‍ 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള ഒരു കമ്പനിയായി അത് മാറിയിട്ടുണ്ട്കൂടാതെ വീഗാലാന്റ് എന്ന പേരില്‍ കൊച്ചിയിലും വണ്ടര്‍ലാ എന്ന പേരില്‍ ബാംഗ്ലൂരിലും അമ്യൂസ്മെന്റ് പാര്‍ക്കുകളും സ്ഥാപിച്ച് നടത്തിവരുന്നുചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.

അവയവദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും അതിന്റെ പ്രാധാന്യം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ സ്വന്തം വൃക്ക തന്നെ ഒരു അപരിചിതന് ദാനം ചെയ്തുസ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നവര്‍ക്കും മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്ന അവരുടെ ബന്ധുക്കള്‍ക്കും ലക്ഷം മുതല്‍ ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഇദ്ദേഹം രൂപീകരിച്ച ചാരിറ്റബില്‍ സംഘടന അനുവദിച്ചുവരുന്നുമുണ്ട്വൃക്കരോഗികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയിലും ഇദ്ദേഹം സജീവാംഗമാണ്.

ഉയര്‍ന്ന നികുതി ദായകന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മാന്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എം.പിപരമേശ്വരന്‍

ത‍‍ൃശ്ശൂര്‍ ജില്ലയില്‍ കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ച ശ്രീഎംപിപരമേശ്വരന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്സില്‍ ബിരുദവും മോസ്കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ന്യൂക്ലിയര്‍ എന്‍ജിനീയറിംഗില്‍ പി.എച്ച്.ഡി യും നേടിയശേഷം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചുശാസ്ത്രപ്രചരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുഅദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ബഹുജന പ്രസ്ഥാനമായി മാറിശാസ്ത്രപ്രചാരകന്‍വൈജ്ഞാനിക സാഹിത്യകാരന്‍രാഷ്ട്രീയപ്രവര്‍ത്തകന്‍ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീഎംപിപരമേശ്വരന്‍പരിസ്ഥിതിമാലിന്യസംസ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്.

ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിലേക്കായി All India People’s Science Network എന്ന ഒരു പൊതുപ്ലാറ്റ്ഫോം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുആണവ ശാസ്ത്രംജ്യോതിശാസ്ത്രംഗണിതശാസ്ത്രംസാമൂഹ്യ ശാസ്ത്രംപരിസ്ഥിതിശാസ്ത്രംറേഡിയോ ആക്ടീവിറ്റി എന്നീ വിവിധ വിഷയങ്ങളില്‍ 29 ശാസ്ത്രപുസ്തകങ്ങള്‍ ശ്രീഎം.പിപരമേശ്വരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017 ല്‍ കേരളസാഹിത്യ അക്കാദമി നല്‍കുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സാക്ഷരതശാസ്ത്രപ്രചരണം എന്നീ മേഖലകളില്‍ രണ്ട് അഖിലേന്ത്യാപുരസ്ക്കാരങ്ങളുംബാല സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡോവൈക്കം വിജയലക്ഷ്മി

 

കര്‍ണാടക സംഗീത രംഗത്തെ പ്രശസ്തമായ പേരാണ് കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരത്ത് ജനിച്ച ഡോവൈക്കം വിജയലക്ഷ്മിയുടേത്ജന്‍മനാ കാഴ്ചശക്തിയില്ലാതിരുന്ന വിജയലക്ഷ്മിക്ക് കുട്ടിക്കാലം മുതല്‍ സംഗീതത്തോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നുശാസ്ത്രീയസംഗീതജ്ഞചലച്ചിത്രഗായിക എന്നീ നിലകളില്‍ അവര്‍ പ്രശസ്തയാണ്.

ഓഡിയോ കാസറ്റുകളില്‍ നിന്നും സ്വയമേവയാണ് ആദ്യകാലത്ത് വിജയലക്ഷ്മി പാട്ട് പഠിച്ചിരുന്നത്കഠിന പ്രയത്നംപ്രതിഭവൈദഗ്ധ്യംസംഗീതത്തോടുള്ള സ്നേഹം എന്നിവയാല്‍ തന്റെ കാഴ്ചപരിമിതിപോലും മറികടന്ന് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ വിജയലക്ഷ്മിക്ക് സാധിച്ചുതമ്പുരുവില്‍ നിന്നും സ്വന്തമായി പരിഷ്കരിച്ചെടുത്ത ഗായത്രിവീണ എന്ന ഒറ്റക്കമ്പിയുള്ളഅപൂർവവാദ്യത്തിൽ പ്രാവീണ്യം നേടിയതാണ് വിജയലക്ഷ്മിയുടെ മറ്റൊരു പ്രധാന നേട്ടംഗായത്രിവീണ എന്ന ഉപകരണത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ വായിച്ച വിജയലക്ഷ്മി ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സും ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്സും നേടിയിട്ടുണ്ട്.

മലയാളംതെലുങ്ക്കന്നടതമിഴ് എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്ര ഗാനങ്ങള്‍ വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്അതുല്യമായ ശബ്ദവുംആശ്ചര്യകരമായ സ്വരമാധുരിയും ആലാപനശൈലിയും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി.

2012 ല്‍ ആദ്യ സിനിമാ ഗാനത്തിനുതന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സമിതിയുടെ സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിക്കുകയുണ്ടായി. 2013 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചുകേരള സംസ്ഥാന സംഗീതനാടകഅക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.