കോന്നി : കഴിഞ്ഞ ദിവസം അന്തരിച്ച കോന്നി ചൈനമുക്ക് മിനി മന്ദിരത്തിൽ പി എം ശശിയുടെ ഭാര്യ വി ജി രാധാമണിയമ്മ(63)യുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി.സ്വവസതിയിൽ എത്തിച്ച മൃതദേഹം യാതൊരു വിധ കർമ്മങ്ങളും നടത്താതെ ആണ് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി വഴി കോട്ടയം മെഡിക്കൽ കോളേജിന് കൈമാറിയത്.
കോന്നി എം എൽ എ അഡ്വ കെ യു ജെനീഷ്കുമാർ,മുൻ ആറന്മുള എം എൽ എ കെ സി രാജഗോപാൽ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സജി ചാക്കോ,മല്ലപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് രജി സാമുവൽ,സി പി ഐ എം കോന്നി ഏരിയ കമ്മറ്റി സെക്രട്ടറി ശ്യാം ലാൽ,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് രണ്ട് മണിയോടെ കോന്നി എം എൽ എ കെ യു അഡ്വ ജെനീഷ് കുമാർ,ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്യാം ലാൽ,സെക്രട്ടറി ശശികുമാർ തുടങ്ങിയവർ കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി .
തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി.2013 ൽ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി വഴിമരണാനന്തര ശരീര ദാനത്തിന് രാധാമണിയമ്മ സ്വമനസ്സാലെ സമ്മത പത്രം ഒപ്പിട്ട് നൽകിയിരുന്നു.മക്കൾ : ശ്രീജ റാണി,ശ്രീനാ റാണി
മരുമക്കൾ: ശ്രീകുമാർ,രാജേഷ്