
കണ്ണാടി വയലില്‍ നെല്‍ കൃഷിക്ക് തുടക്കമായി
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് കണ്ണാടി വയല്‍ പാട ശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് വിത്തിടീല്‍ ചടങ്ങ് നിര്‍വഹിച്ചു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ് റീജ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സന്തോഷ്‌കുമാര്‍, വാര്‍ഡ് അംഗം ശ്രീകല, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍.ജിജി എന്നിവര്‍ പങ്കെടുത്തു.