
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശൈലി ആപ്പ് ഉപയോഗിച്ച് നടത്തുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് പന്തളം തെക്കേക്കര പഞ്ചായത്തില്‍ ആരംഭിച്ചു. ആശ പ്രവര്‍ത്തകര്‍ മുഖേന ഭവന സന്ദര്‍ശനത്തിലൂടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. കെ ശ്രീകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യംപ്രസാദ്, വാര്‍ഡ് അംഗങ്ങളായ പൊന്നമ്മ വര്‍ഗീസ്, അംബിക ദേവരാജന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൃഷ്ണദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, ബോബി പി. തോമസ് എന്നിവര്‍ പങ്കെടുത്തു.