
Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി വരയരങ്ങ് : വരവേഗവിസ്മയം ഇന്ററക്റ്റീവ് & ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോയുമായി എത്തുന്നു.
20 ലേറെ ലോകരാജ്യങ്ങളുൾപ്പെടെ ഏഴായിരത്തി ത്തിലേറെ വേദികളിൽ വേഗവരയുടെ ഇടിമിന്നൽ വേഗത്തുടിയും വാക്കിന്റെ കടലിരമ്പവും അറിവും ഉല്ലാസവും സമഞ്ജസമായി സമന്വയിപ്പിച്ച് വേറിട്ട ദൃശ്യവിസ്മയം സൃഷ്ടിച്ച അതിവേഗചിത്രകാരനാണ് ജിതേഷ്ജി.
സോഷ്യൽ മിഡിയയിൽമഹാതരംഗമായ ജിതേഷ്ജിയുടെ വേഗവര വിഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് പ്രേക്ഷകർ.