
konnivartha.com : തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.
കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.
മിനി ജോബ് ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു. താത്പര്യമുള്ളവർ https://forms.gle/kwt7XFmTbQh1GWtR6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.