Trending Now

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ ഇൻസ്ട്രക്ടർ

konnivartha.com : കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നോട്ടിഫിക്കേഷൻ, തെരഞ്ഞെടുപ്പ് രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.prd.kerala.gov.in) ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റകൾ ഐ.ആർ ബറ്റാലിയൻ ഔദ്യോഗിക മെയിലിൽ ([email protected]) സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

error: Content is protected !!