Konnivartha. Com :പോത്തുപാറയിലെ ക്രഷറിൽ നിന്നും ടേൺ അടിസ്ഥാനത്തിൽ പാറ ഉത്പന്നങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ചു കുട്ടികളുമായി ഒരു കുടുംബം ടിപ്പർ ലോറികൾ തടഞ്ഞു കൊണ്ട് സമരം തുടങ്ങി.
പാറയും പാറ ഉത്പന്നങ്ങളും ടേൺ അടിസ്ഥാനത്തിൽ നൽകുന്നില്ല എന്നാണ് പരാതി.ടേൺ അനുസരിച്ചു പാറ ഉത്പന്നങ്ങൾ നൽകാതെ വൻ തോതിൽ പാറ ഉത്പന്നങ്ങൾ അന്യ ജില്ലയിലേക്ക്കടത്തുന്നത് മൂലം ഈ കുടുംബത്തിന്റെ ഏക ആശ്രയമായ ടിപ്പർ ഓടിച്ചുള്ള വരുമാനം നിലച്ചു. ദർശൻ ഗ്രാനൈറ്റിനു മുന്നിൽ ആണ് അതിരുങ്കൽ ഇഞ്ചപ്പാറ കിഴക്കേചരുവിൽ മല്ലികയും കുടുംബവും ഇന്ന് വെളുപ്പിനെ മുതൽ സമരം തുടങ്ങിയത്.
ടേൺ അനുസരിച്ചു മാത്രമേ പാറയും മറ്റും നൽകാവൂ എന്ന ഉത്തരവ് നിലനിൽക്കേ ആദ്യം കിടക്കുന്ന ടിപ്പർ ലോറിക്ക് ഉത്പന്നങ്ങൾ നൽകുന്നില്ല എന്നാണ് പരാതി.