konnivartha.com : കോന്നി പ്രമാടത്ത് വഴിയരുകില്‍ വീണു കിടന്നത് കുട്ടിചാക്ക് നിറയെ പണം . കൂടെ പുതിയ സെറ്റും മുണ്ടും . കുട്ടിചാക്കിലെ പണം കണ്ടതോടെ ജനം പോലീസില്‍ വിവരം നല്‍കി .ഏതെങ്കിലും ക്ഷേത്രത്തിലെ മോഷണ മുതല്‍ കള്ളന്മാരുടെ കയ്യില്‍ നിന്നും വഴിയില്‍ വീണതാണോ എന്ന് സംശയിച്ചു . എന്നാല്‍ ഈ പണം അടങ്ങിയ കുട്ടിചാക്കിലെ പണം മഠത്തില്‍ കാവ് ക്ഷേത്ര പൂജാരി സുജിത്ത് നാരായണന്‍റെ എന്ന് വൈകിട്ടോടെ തിരിച്ചറിഞ്ഞു .
മാലിന്യ ചാക്കിന് ഒപ്പം ആണ് പണം അടങ്ങിയ കുട്ടിചാക്കും വെച്ചിരുന്നത് . വഴിയരുകിലേക്ക് മാലിന്യ ചാക്കിന് പകരം പണച്ചാക്ക് വലിച്ചെറിഞ്ഞു . മാലിന്യം വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നു .
പ്രമാടം മുട്ടം എന്ന സ്ഥലത്ത് ആണ് പണം അടങ്ങിയ ചാക്ക് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത് . പോലീസ് എത്തി പണം അടങ്ങിയ ചാക്ക് “കസ്റ്റഡിയില്‍” എടുത്തു എണ്ണിയപ്പോള്‍ 39,432 രൂപ ഉണ്ടെന്നു മനസ്സിലാക്കി .
വിജനമായ സ്ഥലത്തേക്ക് മാലിന്യ ചാക്ക് വലിച്ചെറിഞ്ഞപ്പോള്‍ പണം അടങ്ങിയ ചാക്ക് ആണ് എറിഞ്ഞത് .പണം റോഡില്‍ കിടന്ന വാര്‍ത്ത അറിഞ്ഞ പൂജാരി പോലീസിനെ സമീപിച്ചു . പണം അടങ്ങിയ ചാക്ക് പൂജാരിയ്ക്ക് പോലീസ് തിരികെ കൊടുത്തു . ഒപ്പം താക്കീതും നല്‍കി . മാലിന്യം വഴിയില്‍ കളയാത്തത് കൊണ്ട് പിഴ ഒടുക്കേണ്ടി വന്നില്ല .