ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിച്ചു
ലഹരി വിമുക്ത കേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഈ മാസം 20നകം [email protected] എന്ന ഇ മെയില്‍ മുഖേന അയക്കണം. ഫോണ്‍-0471 2 726 275, 9447 225 524
ശബരിമല സുരക്ഷാ യാത്ര 22 ലേക്ക് മാറ്റി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് നടത്താനിരുന്ന ശബരിമല സുരക്ഷാ യാത്ര ഒക്ടോബര്‍ 22 ലേക്ക് മാറ്റി. പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര നടത്തുന്നത്. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും.
ലഹരി വിരുദ്ധ കാമ്പയിന്‍: ദീപശിഖാ പ്രയാണം നടത്തി
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ നടന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വ്വഹിച്ചു. ദീപശിഖാ പ്രയാണം കോളേജ് അധികൃതര്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസിനും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കും കൈമാറി. തുടര്‍ന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം വിഷയാവതരണവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണവും നടത്തി.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളും നവംബര്‍ ഒന്ന് വരെ സംഘടിപ്പിക്കും. കോളേജ് പ്രിന്‍സിപ്പല്‍ കെ.റോയ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്ജ്, ലഫ്. ഷാജു കെ ജോണ്‍, ലാബി ചെറിയാന്‍ പൊന്നൂസ്, നന്ദനാ എം എന്നിവര്‍ പങ്കെടുത്തു.
ഭക്ഷണകിറ്റ് വിതരണം നടത്തി
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ സര്‍വേയില്‍ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ സര്‍വേ പ്രകാരം കണ്ടെത്തിയ 14 പേര്‍ക്കാണ് പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സലാ വാസു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി, വാര്‍ഡ് മെമ്പര്‍മാരായ റോസമ്മ മത്തായി, സി.ആര്‍. സതീദേവി, എസ്. ശ്രീലേഖ, മിനി ജിജു ജോസഫ്, ഉത്തമന്‍ പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
താല്പര്യപത്രം ക്ഷണിച്ചു
ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രശ്നം, പരിഹാരം എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ചെയ്യുന്നു. പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2022 ഒക്ടോബര്‍ 18ന് പകല്‍ മൂന്നു വരെ കോട്ടയം സിവില്‍ സ്റ്റേഷനിലെ മേഖലാ ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിശദവിവരം ഉള്ള നോട്ടീസ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാം.
കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി; കയര്‍ ഭൂവസ്ത്രവിതാനം
നടത്തിയ പഞ്ചായത്തുകളെ ആദരിച്ചു
കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 2021 – 22 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രവിതാനം നടത്തിയ കുറ്റൂര്‍, പെരിങ്ങര, നിരണം ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു.
പേവിഷ മുക്ത പഞ്ചായത്ത് : പ്രതിരോധ കുത്തിവെപ്പ് നടത്തി
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മല്ലപ്പള്ളി മൃഗാശുപത്രിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി പേവിഷ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ബസ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ഡിപ്പോ, കീഴ്വായ്പൂര്‍ ചന്ത, മല്ലപ്പള്ളി ചന്ത, വൈഎംസിഎ ജംഗ്ഷന്‍, നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മുതലായ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കൊല്ലം ജില്ലയില്‍ നിന്നുള്ള ദൗത്യസംഘത്തിന്റെ സഹായത്തോടെ തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുകയും പ്രത്യേക തിരിച്ചറിയല്‍ അടയാളം രേഖപ്പെടുത്തുകയും ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിക്കുകയും, പദ്ധതി വിശദീകരണം മല്ലപ്പള്ളി മേഖല മൃഗസംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. മാത്യു ഫിലിപ്പ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എന്‍. സുബിയന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ മിനികുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
സീറ്റ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ, എം എസ് സി സൈബര്‍ ഫോറെന്‍സിക്സ്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066, 04682224785.
കെട്ടിടം ആവശ്യമുണ്ട്
കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ ജോലി നോക്കി വരുന്ന സ്ത്രീകള്‍, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്ക് സുരക്ഷിത താമസത്തിനായി വനിതാ മിത്രം കേന്ദ്രം ആരംഭിക്കുന്നതിനായി 15000 ചതുരശ്ര അടിയില്‍ കുറയാതെ വലുപ്പമുള്ള 60 മുതല്‍ 100 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന മുറികള്‍ തിരിച്ചുളള കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ 15 ദിവസത്തിനകം വനിതാ വികസന കോര്‍പറേഷന്‍ മേഖലാ ഓഫീസ്, ഗ്രൗണ്ട് ഫ്ളോര്‍, കെഎസ്ആര്‍ടിസി ചീഫ് ഓഫീസ്, ട്രാന്‍സ്പോര്‍ട്ട് ഭവന്‍, അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2328257 എന്ന നമ്പരിലോ ബന്ധപ്പെടണം.
കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി, ജിആര്‍സി കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വുമണ്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പി.ജി. പഞ്ചായത്തിലെ സ്ഥിരം താമസക്കാര്‍, പ്രവൃത്തി പരിചയവുമുളള സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. നിശ്ചിത ഫോമിലുളള അപേക്ഷ വെളളകടലാസില്‍ എഴുതി ബയോഡേറ്റയോടൊപ്പം ഈ മാസം 26 ന് അകം ഓമല്ലൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി
ജില്ലാ പഞ്ചായത്ത് പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും ക്ഷണിച്ച അപേക്ഷ തീയതി ഈ മാസം 20 വരെ നീട്ടിയതായി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703. പട്ടിക വര്‍ഗക്കാരായ മെറിറ്റോറിയസ് വിദ്യാര്‍ഥികളില്‍ കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് ദേശീയ അന്തര്‍ദ്ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളില്‍ പ്രവേശനം ലഭിച്ചിട്ടുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍/ബിരുദം/ബിരുദാനന്തര കോഴ്സുകള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര യൂണിവേഴ്സിറ്റികള്‍/ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി പ്രവേശനം/അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കായിയാണ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
മത്സരപരീക്ഷാ പരിശീലന പദ്ധതി; താല്‍പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, യു.ജി.സി / ജെ.ആര്‍.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും പ്രശസ്തിയും, സേവാ പാരമ്പര്യവും,മികച്ച റിസള്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായിരിക്കണം
നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താല്‍പ്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍25 വരെ ദീര്‍ഘിപ്പിച്ചു. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃക എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0484-2429130, 2983130.
കേരള മീഡിയ അക്കാദമി ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍ നടത്തുന്നു
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
പ്രസംഗ മത്സരം
എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ‘ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റില്‍ കവിയാത്ത മലയാളത്തിലുള്ള പ്രസംഗം ഓഡിയോ/വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ വ്യക്തമാക്കിയിരിക്കണം. എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രസംഗം അയച്ചുനല്‍കാം.
ലഘു വീഡിയോ ചിത്ര മത്സരം
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തിന് 30 സെക്കന്റ് മുതല്‍ മൂന്നു മിനിറ്റ് വരെയുള്ള മൊബൈലില്‍ ഫോണില്‍ ചിത്രീകരിച്ച മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള മൗലിക സൃഷ്ടികള്‍ സമര്‍പ്പിക്കാം. കഥാചിത്രം, ഡോക്യൂമെന്ററി, സംഗീത ആല്‍ബം, പരസ്യചിത്രം തുടങ്ങിയ ഏത് രൂപത്തിലുള്ള സൃഷ്ടിയുമാകാം. ഒറ്റ വിഭാഗമായാണ് ഇവ പരിഗണിക്കുക.
പോസ്റ്റര്‍ രൂപകല്‍പന മത്സരം
വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഈ വിഭാഗത്തിലെ മത്സരത്തില്‍ പങ്കെടുക്കാം. ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തിയ ജെപിഇജി ഫോര്‍മാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകള്‍ അയയ്ക്കാം. അയയ്ക്കുന്ന ആളുടെ വ്യക്തി വിവരങ്ങള്‍ വ്യക്തമായിരിക്കണം.
പ്രസംഗ മത്സരം എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി എന്നീ വിഭാഗങ്ങള്‍ക്കും, പോസ്റ്റര്‍ മത്സരത്തിനും ഒന്നാം സമ്മാനമായി 5000 രൂപ വീതവും, രണ്ടാം സമ്മാനമായി 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം അഞ്ച് പേര്‍ക്ക് 1000 രൂപ വീതം എന്ന ക്രമത്തിലും, വീഡിയോ ചിത്ര മത്സരത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ, രണ്ടാം സമ്മാനമായി 7500 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ, പ്രോത്സാഹന സമ്മാനം അഞ്ച് പേര്‍ക്ക് 2000 രൂപ വീതം എന്ന ക്രമത്തിലും സമ്മാനമായി നല്‍കും. ഒപ്പം സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ക്യാഷ് പ്രൈസ്/സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ, മത്സരത്തില്‍ സമ്മാനര്‍ഹമാകുന്ന പ്രസംഗങ്ങള്‍ മീഡിയ അക്കാദമിയുടെ റേഡിയോ കേരളയില്‍ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകള്‍ എന്നിവ അക്കാദമിയുടെ മാധ്യമ ജാലകം ടെലിവിഷന്‍ പരിപാടിയിലും സംപ്രേഷണം ചെയ്യുന്നതാണ്.
ഗാന്ധി ജയന്തി: ക്വിസ് മത്സരം 20 ന്
ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ്മത്സരത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ( 8,9,10 ക്ലാസുകള്‍ ) പത്തനംതിട്ട ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഈ മാസം 20ന് രാവിലെ 10.30ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തും. ഹൈസ്‌കൂള്‍ തലത്തിലുളള വിദ്യാര്‍ഥികള്‍ക്കുളള രജിസ്ട്രേഷന്‍ ഈ മാസം 18ന് വൈകുന്നേരം നാലിന് മുമ്പായി ചെയ്യണം. ഫോണ്‍: 0468 2362070 ഇ-മെയില്‍ – [email protected]
തൊഴിലുറപ്പും സംയോജിത പദ്ധതികളും സാധ്യതകളും എന്ന വിഷയത്തില്‍ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ വിനീതയും കയര്‍ ഭൂവസ്ത്രവിതാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കയര്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ അനൂപ് അബ്ബാസും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് കയര്‍ ഭൂവസ്ത്ര വിതാന സാധ്യതകളെക്കുറിച്ചും സാങ്കേതികവിഷയങ്ങളെ സംബന്ധിച്ചുമുള്ള ചര്‍ച്ച നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജനപ്രതിനിധികള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൊല്ലം കയര്‍ പ്രോജക്ട് ഓഫീസര്‍ ജി. ഷാജി, മോണിട്ടറിംഗ് ഇന്‍സ്പെക്ടര്‍ ഷാജി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ കാമ്പയിന്‍: ദീപശിഖാ പ്രയാണം നടത്തി
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ നടന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വ്വഹിച്ചു.
ദീപശിഖാ പ്രയാണം കോളേജ് അധികൃതര്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസിനും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കും കൈമാറി. തുടര്‍ന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം വിഷയാവതരണവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണവും നടത്തി.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളും നവംബര്‍ ഒന്ന് വരെ സംഘടിപ്പിക്കും. കോളേജ് പ്രിന്‍സിപ്പല്‍ കെ.റോയ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്ജ്, ലഫ്. ഷാജു കെ ജോണ്‍, ലാബി ചെറിയാന്‍ പൊന്നൂസ്, നന്ദനാ എം എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും. എന്നു മുതല്‍ എന്നു വരെയാണ് അപ്രന്റീസ്ഷിപ്പ് എന്നത് തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കും.
ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം. 2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022 ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയില്‍ മുഖാന്തരമോ ലഭിക്കണം. വൈകി ലഭിക്കുന്നവ സ്വീകരിക്കില്ല. തപാലില്‍/നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലില്‍ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. കൂടുതല്‍ വിവരത്തിന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04682 – 222657.
ഇന്റേണ്‍ഷിപ്പ്
കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും യുവതി, യുവാക്കള്‍ക്ക് ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പ് അവസരം. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് വഴി അപേക്ഷിക്കാം. ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 2022 ഓഗസ്റ്റ് – 1 ന് 14 – 41 ഇടയില്‍. വി എച്ച് എസ് സി (അഗ്രിക്കള്‍ച്ചര്‍) സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചര്‍/ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ ഫോം കൃഷിഭവനുകളില്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 – ന് അകം അപേക്ഷ സമര്‍പ്പിക്കണം.
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രൈന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 21 നു രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446 437 083.
ഐഎല്‍ജിഎംഎസ് പോര്‍ട്ടല്‍ സേവനം:ജില്ലാതലത്തില്‍ ഓമല്ലൂരിന് ഒന്നാം സ്ഥാനം
ഓരോ ഫയലും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ കാലതാമസം വരാതെ തീര്‍പ്പാക്കിയതില്‍ നേട്ടം കൈവരിച്ച് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസില്‍ വരാതെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്ന ഐഎല്‍ജിഎംഎസ് (ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴി ഫയലുകള്‍ തീര്‍പ്പാക്കിയാണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഫയല്‍ നടപടിക്രമങ്ങള്‍ കൃത്യതയോടെ നടത്തി പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്ന വിജയകരമായ ദൗത്യമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തില്‍ നടന്നത്. സമയബന്ധിതമായും, നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ച്, ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തി സേവനങ്ങള്‍ നല്‍കിയും ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഫയലുകള്‍ കൈകാര്യം ചെയ്തു.
സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിച്ച അപേക്ഷകള്‍ മികച്ച രീതിയില്‍ തീര്‍പ്പാക്കിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടു മാസക്കാലയളവില്‍ ഫയലുകളില്‍ നടപടി സ്വീകരിച്ചത് പരിഗണിച്ചാണ് പഞ്ചായത്തുകള്‍ക്ക് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും അവാര്‍ഡുകള്‍ നല്‍കുന്നത്. രണ്ടായിരത്തില്‍ അധികം ഫയലുകള്‍ കൈകാര്യം ചെയ്ത പഞ്ചായത്തുകള്‍ക്ക് സ്റ്റാഫ് പാറ്റേണിനെ അടിസ്ഥാനപ്പെടുത്തി ഗ്രേസ് മാര്‍ക്കും നല്‍കിയിട്ടുണ്ട്.
സ്വയം തൊഴില്‍: ശില്പശാല 27 ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 10.30ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 31 ന് രാവിലെ 10.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലും ശില്പശാല നടത്തും. ശില്പശാലയില്‍ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും വായ്പാ അപേക്ഷാ ഫോറങ്ങളും വിതരണം ചെയ്യും. ഫോണ്‍:0468 2222745.
യോഗ ഇന്‍സ്ട്രക്ടര്‍; അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബിഎന്‍വൈഎസ് ബിരുദം / കേരള സ്പോര്‍ട്ട് കൗണ്‍സില്‍ യോഗ അസോസിയേഷന്‍ ഇവ അംഗീകരിച്ചിട്ടുളള യോഗ്യത (ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയം). അപേക്ഷ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ഇളമണ്ണൂരില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0473 4 246 031.
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 – 23 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, പത്ത്, എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്/പ്ലസ് വണ്‍ /ബി.എ./ ബി.കോം / ബി.എസ് .സി / എം. എ/എം.കോം/( പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം.എസ് ഡബ്ലി / എം.എസ് .സി./ ബി.എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനിയറിംഗ്/ എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാം ഡി / ബി.എസ്.സി.നഴ്‌സിംഗ്/ പ്രൊഫഷണല്‍ പി.ജി.കോഴ്‌സുകള്‍ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി.സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് / പാരാ മെഡിക്കല്‍ കോഴ്‌സ് / എം. സി. എ / എം. ബി. എ/ .പി. ജി. ഡി. എ/ എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി )/ അഗ്രിക്കള്‍ച്ചറല്‍ / വെറ്റിറനറി/ഹോമിയോ / ബി.ഫാം / ആയുര്‍വേദം / എല്‍. എല്‍ ബി/ ബി.ബി.എം./ ഫിഷറീസ് / ബി. സി .എ / ബി.എല്‍ .ഐ .എസ് .സി./ എച്ച് .ഡി.സി. ആന്‍ഡ് ബി. എം/ ഡിപ്ലോമ ഇന്‍ഹോട്ടല്‍ മാനേജ്‌മെന്റ്/ സി എ ഇന്റര്‍മീഡിയറ്റ്/മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി www.labourwelfarefund.in വെബ് സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും ലേബര്‍ വെല്‍ഫയര്‍ ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
കൂട്ടയോട്ടം നടത്തുന്നു
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ഈ മാസം 23 ന് ലഹരിവിരുദ്ധ സന്ദേശ പ്രചരണാര്‍ഥം കൂട്ടയോട്ടം നടത്തുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ഗാന്ധി സ്‌ക്വയര്‍ ചുറ്റി ജില്ലാ സ്റ്റേഡിയം വരെ വിവിധ വകുപ്പ് പ്രതിനിധികള്‍, യൂത്ത് ക്ലബുകള്‍, അവളിടം ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍, ടീം കേരള അംഗങ്ങള്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി രാവിലെ എട്ടിന് കൂട്ടയോട്ടം സംഘടിപ്പിക്കും.
സസ്പെന്‍ഡ് ചെയ്തു
പയ്യനാമണ്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റായ കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. നിക്ഷേപകര്‍ കെ.അനിത മുഖാന്തിരം യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്ന് കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഖോ-ഖോ മത്സരത്തില്‍ സെലക്ഷന്‍ ലഭിച്ചു
കണ്ണൂര്‍ ജില്ലയില്‍ ഈ മാസം 21 ന് നടക്കുന്ന സംസ്ഥാന ഖോ-ഖോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പത്തനംതിട്ട റവന്യൂ ജില്ലയില്‍ നിന്നും ജി.എച്ച്.എസ്.എസ് തേക്കുതോട്ടിലെ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളായ കെവിന്‍ കെ സജു, പി.എസ് ആല്‍ബിന്‍, അക്ഷയ് അജി, ജിത്തു റെജി, പി.ജെ അജിത് കുമാര്‍, എ.കെ അശ്വിന്‍ എന്നിവര്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ഖോ-ഖോ- സംസ്ഥാന ഖോ-ഖോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സെലക്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിനായി ക്ഷണിച്ച ഓണ്‍ലൈന്‍ അപേക്ഷ തീയതി ഡിസംബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: www.schemes.wcd.kerala.gov.in