Trending Now

കലഞ്ഞൂർ സ്കൂളിലെ പെൺകുട്ടിക്കുനേരെ അശ്ലീലപ്രദർശനം : യുവാവിനെ അറസ്റ്റ് ചെയ്തു

Spread the love

 

konnivartha.com : കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാർമൽ ഹൗസ് വീട്ടിൽ ജേക്കബ് ജോർജ്ജിന്റെ മകൻ എബിൻ ജേക്കബ് ജോർജ്ജ് (26) ആണ് പിടിയിലായത്.

വെള്ളി വൈകിട്ട് മൂന്ന് മണിയോടെ കൂടൽ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു പെൺകുട്ടിക്കുനേരെ, ഇയാൾ ലൈംഗികാവയവം പുറത്തുകാട്ടുകയും, ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തത്.

കുട്ടിയുടെ മൊഴിപ്രകാരം, മാനഹാനി വരുത്തിയതിനും, പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. തുടർന്ന്, പ്രതിയെ കയ്യോടെ പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാർ, എസ് ഐ രജിത്, സി പി ഓമാരായ അനൂപ്, രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!