Trending Now

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ബസ്സ്‌ കുറുകെയിട്ടത് എന്തിന്

 

konnivartha.com : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കെ എസ് ആര്‍ ടി സി ബസ്സ്‌ കുറുകെയിട്ടത് എന്തിന് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു . പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചു കൊണ്ട് ആ സംഘടന നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കോന്നിയിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് കല്ല്‌ എറിഞ്ഞു . കല്ലേറില്‍ ഗ്ലാസ് തകര്‍ന്ന കെ എസ് ആര്‍ ടി സി ബസ്സ്‌ ആണ് ഈ കിടക്കുന്നത് . കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ മുന്നില്‍ കുറുകെ ഇട്ടിരിക്കുന്നു . ഡിപ്പോയുടെ മുഖം പകുതിയും മറഞ്ഞു .

ഇങ്ങനെ ഇട്ട കാരണം ഒന്നേ ഉള്ളൂ .കോന്നിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പ്രൈവറ്റ് ബസ്സുകള്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കയറി തിരിച്ചു കൊണ്ട് പോകാതെ ഇരിക്കാന്‍ കണ്ടെത്തിയ “ബുദ്ധി” ആണ് ഇത് . പ്രൈവറ്റ് ബസുകള്‍ ഇവിടെയാണ്‌ തിരിച്ചുകൊണ്ട് ഇരുന്നത് . ഈ കെ എസ് ആര്‍ ടി സി ബസ്സ്‌ കുറുക്ക് ഇട്ടതോടെ പ്രൈവറ്റ് ബസുകള്‍ പമ്പില്‍ കയറ്റിയോ റോഡിനു കുറുക്ക് ഇട്ടോ ആണ് കുത്തി തിരിക്കുന്നത് .ഇത് മറ്റു വാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കും എന്ന് പ്രൈവറ്റ് ബസ്സ്‌ ഡ്രൈവര്‍മാര്‍ തന്നെ പറയുന്നു .പ്രൈവറ്റ് ബസ്സ് തിരിക്കാന്‍ മറ്റു മാര്‍ഗം ഒന്നും ഇല്ല .
കെ എസ് ആര്‍ ടി സി കുറുക്കു വെച്ച ബസ്സ്‌ അല്‍പ്പം മുകളിലേക്ക് മാറ്റി ഇട്ടാല്‍ പ്രൈവറ്റ് ബസുകള്‍ക്ക് സുഗമമായി ഇവിടെ തിരിക്കാന്‍ കഴിയും . ഇല്ലെങ്കില്‍ പ്രൈവറ്റ് ബസുകള്‍ക്ക് തിരക്കാന്‍ ഉചിതമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തി കൊടുക്കണം .

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ മുന്‍ഭാഗം പകുതി മറച്ചുള്ള കെ എസ് ആര്‍ ടി സി ബസ്സ്‌ സൌകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്‌താല്‍ വളരെ ഉപകാരം എന്ന് കാഴ്ചക്കാര്‍ പറയുന്നു.

കോന്നി എം എല്‍ എ ഓഫീസിലും കെ എസ് ആര്‍ ടി സിയുടെ വികലമായ നടപടി ചിലര്‍ അറിയിച്ചിരുന്നു .എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല . റോഡ്‌ പണികള്‍ നടക്കുന്നതിനാല്‍ എപ്പോഴും കോന്നിയില്‍ ഗതാഗത കുരുക്ക് ഉണ്ട് . പ്രൈവറ്റ് ബസുകള്‍ക്ക് തിരിക്കാന്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുറുക്കെ ഇട്ട ഈ ബസ്സ്‌ മാറ്റി കെ എസ് ആര്‍ ടി സി സഹകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . കെ എസ് ആര്‍ ടി സി അധികാരികള്‍ അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു