Trending Now

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ സ്കൂബ ടീം മുങ്ങി തപ്പി :ആയുധങ്ങളുടെ പൊടി പോലും ഇല്ല

 

konnivartha.com : നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ അച്ചന്‍ കോവില്‍ നദിയില്‍ ചാക്കില്‍ കെട്ടി കളഞ്ഞു എന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്ന ആചാക്ക് കെട്ടിന് വേണ്ടി രണ്ടു തവണ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മുങ്ങല്‍ വിധക്തര്‍ മുങ്ങി തപ്പി . എന്നാല്‍ “ആ ആയുധങ്ങള്‍ “കണ്ടെത്താന്‍ കഴിഞ്ഞില്ല .

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് കോന്നിയിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി . ഇവരുടെ ഗ്രൂപ്പ് ആണ് കുമ്മണ്ണൂർ വഴി വയക്കര എത്തി ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ അച്ചന്‍ കോവില്‍ നദിയില്‍ കളഞ്ഞത് എന്ന് ആണ് പോലീസ് നിഗമനം .തെളിവുകള്‍ നശിപ്പിക്കാന്‍ ആണ് അന്ന് അങ്ങനെ ചെയ്തത് എന്നാണ് അവര്‍ പറയുന്നത് .ആ തെളിവ് കണ്ടെത്താന്‍ ആണ് വീണ്ടും വീണ്ടും പരിശോധന .

കുമ്മണ്ണൂർ പള്ളിക്കിഴക്കേതിൽ അജ്മൽ വാഹിദ് (29), കുമ്മണ്ണൂർ നെടിയകാല പുത്തൻ വീട് നജിൽ (24), മുളന്തറ മാവനാൽ പുത്തൻവീട് അജ്മൽ ഷാജഹാൻ (29) എന്നിവരെ ആണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത് .അറസ്റ്റിലായ പോപ്പുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിലും കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു.ഹർത്താൽ ദിനം കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞവർ വസ്ത്രം ആയുധം എന്നിവ അച്ചൻ കോവിൽ നദിയിൽ ഉപേക്ഷിച്ചു എന്നാണ് പോലീസ് ഭാക്ഷ്യം . ഇത് തേടിയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ തൊണ്ടി കണ്ടെത്തിയിട്ടില്ല.ഇത് രണ്ടാം തവണ ആണ് കുമ്മണ്ണൂർ മേഖലയെ ഭീതിയില്‍ ആഴ്ത്തിക്കൊണ്ട് അനേക അഗ്നി ശമന വാഹനങ്ങളുടെ അകമ്പടിയോടെ പോലീസ് സന്നാഹം കാടും അച്ചന്‍ കോവില്‍ നദിയും അരിച്ചു പെറുക്കുന്നത് . എന്നാല്‍ ഒരു തുരുമ്പ് തെളിവും കിട്ടിയില്ല .

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുമ്മണ്ണൂർ വനത്തില്‍ സിമി ക്യാമ്പ് നടന്നു എന്ന് അന്നത്തെ എ ഡി ജി പി ഹേമ ചന്ദ്രന് കൊടുത്ത പരാതി ഇന്നും അന്വേഷിച്ചില്ല . അന്ന് അത് അന്വേഷിച്ചു എങ്കില്‍ കുമ്മണ്ണൂർ മേഖലയില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ല എന്ന് അന്ന് പരാതി കൊടുത്ത ആള്‍ തന്നെ പറയുന്നു .

കുമ്മണ്ണൂർ വനത്തില്‍ സിമി ക്യാമ്പ് നടന്നു എന്ന് അന്നത്തെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുകളിലേക്ക് പോയില്ല .അത് ആരോ തടഞ്ഞു . പരാതി ഇന്നും നിലനില്‍ക്കുന്നു . ഡിറ്റനേറ്റര്‍ അടക്കം കല്ലേലി പാലത്തിനു അടിയിലും ,പാടം മേഖലയിലും കണ്ടു എങ്കിലും പാറമടയില്‍ നിന്നും ആരോ മോഷ്ടിച്ച് മീന്‍ പിടിക്കാന്‍ ഉപയോഗിച്ച ശേഷം ബാക്കി കുഴിച്ചിട്ടു എന്നാണ് പോലീസ് ഭാക്ഷ്യം . കല്ലേലി വന മേഖല ആണ് .അവിടെ മീന്‍ പിടിത്തനിരോധനം ഉണ്ട് . അപ്പോള്‍ പോലീസ് പറയുന്നത് ഇങ്ങനെ ഈ രീതിയില്‍ പോലീസ് മുന്നോട്ടു പോയാല്‍ നാളെ വലിയ സ്പോടനം നടക്കും . സംഘടനയെ മാത്രമേ നിരോധിച്ചുള്ളൂ . പ്രവര്‍ത്തകര്‍ സജീവമായി പുറത്തു ഉണ്ട് . നേതാക്കളില്‍ ചിലരെ മാത്രമേ എന്‍ ഐ എ ബന്ധികള്‍ ആക്കിയിട്ടുള്ളൂ .
പുറത്തു ഉള്ളവരുടെ പ്രവര്‍ത്തനം സജീവം ആണ് .

അച്ചന്‍ കോവില്‍ നദിയില്‍ ഇനി മുങ്ങി തപ്പിയിട്ടു കാര്യം ഇല്ല .കാരണം “ഉള്ള സാധനം മണ്ണില്‍ പുതഞ്ഞു . വെള്ളം ഉയര്‍ന്നു . അടിയൊഴുക്ക് ഉണ്ട് . സ്കൂബാ ടീമിനെ കൊണ്ട് ഇനിയും ആറ്റില്‍ ചാടിക്കരുത് . കാട് ഇളക്കി ഉള്ള അഭ്യാസം മതിയാക്കുക . ഇങ്ങനെ കാടിളക്കുന്നത് കുമ്മണ്ണൂർ നിവാസികള്‍ക്ക് മനസ്സിലായി .അന്വേഷണം തീര്‍ന്നില്ല .ഞങ്ങള്‍ സജീവമായി ഉണ്ട് എന്ന് കാണിക്കാന്‍ . ഇതൊക്കെ അവര്‍ക്ക് മനസ്സിലായി . മനസ്സിലാകാത്തത് കുമ്മണ്ണൂർ വനം ആണ് . ഈ വനത്തില്‍ കൂടി യാത്ര ചെയ്‌താല്‍ തമിഴ്‌നാട്‌ എത്താം .വളരെ വേഗം . കല്ലേലി ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റില്‍ കൂടി അച്ചന്‍ കോവില്‍ റോഡിലൂടെ യാത്ര വിലക്കി .രണ്ടു മാസമായി. ആന ശല്യം എന്ന പേരില്‍ ആണ് വിലക്ക്. എന്നാല്‍ ഈ പാതയിലൂടെ വിലക്ക് ലംഘിച്ചു ആരെങ്കിലും പോകുന്നുണ്ടോ എന്ന് അറിയാന്‍ ആണ് ഈ വിലക്ക് .

 

കുമ്മണ്ണൂർ വനത്തില്‍ ഉള്ള വെള്ളച്ചാട്ടത്തിനു അരുകില്‍ ആരോക്കയോ എത്തി എന്നാണ് പുതിയ നിഗമനം . അത് അന്വേഷണ സംഘമോ അതോ നിരോധിത സംഘടനയുടെ നിലവില്‍ ഉള്ള പ്രവര്‍ത്തകരോ എന്ന് കണ്ടു പിടിക്കുക . നിരോധിത സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ തമ്മില്‍ ദിനവും നേരിട്ട് ബന്ധപ്പെടുന്നുണ്ട് .

 

മൊബൈല്‍ മറ്റു സോഷ്യല്‍ മീഡിയ ബന്ധം നിര്‍ത്തി . അടുത്ത സംഘടന അണിയറയില്‍ ചര്‍ച്ച ചെയ്തു എന്നും അറിയുന്നു .അത് ക്ലബ് സ്വഭാവം ഉള്ള സംഘടന ആണ് . ഓരോ പ്രദേശത്തും ഓരോ ക്ലബ് . വരും കാലത്ത് ക്ലബുകള്‍ എല്ലാം കൂട്ടി ഒറ്റ സംഘടന രൂപീകരിക്കും എന്നും അറിയുന്നു . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പല രീതിയിലും നോക്കിയിട്ട് കിട്ടിയില്ല ഈ നീക്കം .

ഫോട്ടോ : പ്രതീകാത്മകമായ ചിത്രം ആണ് 

error: Content is protected !!