Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/10/2022 )

പ്രധാനമന്ത്രി ഏവർക്കും മഹാ അഷ്ടമി ആശംസകൾ നേർന്നു

മഹാ അഷ്ടമിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. മഹാഗൗരി മാതാവിന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാ മഹാഗൗരിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“വന്ദേ വാഞ്ചിത്കാമർഥം ചന്ദ്രാദകൃതശേഖരം.

സിംഹാരൂഢൻ ചതുർഭുജ മഹാഗൗരീ യശ്വിനീം॥

മഹാ അഷ്ടമി ആശംസകൾ. മഹാഗൗരി മാതാവ് എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വിജയവും കൊണ്ടുവരട്ടെ. അമ്മയുടെ ഭക്തർക്ക് അവരുടെ ഈ സ്തുതി…”

പ്രധാനമന്ത്രി ഒകേ്ടാബര്‍ അഞ്ചിന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും

3650 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം ചെയ്യും,

ദേശീയപാത നാലുവരിയാക്കുന്നതിനുള്ള 1690 കോടിയിലധികം രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും

ഈ മേഖലയിലെ വ്യാവസായിക വികസനത്തിനും ടൂറിസത്തിനും പദ്ധതി ഉത്തേജനം നല്‍കും

നലഗഡില്‍ മെഡിക്കല്‍ ഉപകരണ പാര്‍ക്കിന്റെ തറക്കല്ലിടലും ബന്ദ്‌ലയിലെ ഗവണ്‍മെന്റ് ഹൈഡ്രോ എന്‍ജിനീയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

കുളു ദസറ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒകേ്ടാബര്‍ 5 ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും, അവിടെ അദ്ദേഹം 3650 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ 11.30ന് പ്രധാനമന്ത്രി ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12:45 ന് അദ്ദേഹം ബിലാസ്പൂരിലെ ലുഹ്നഹ്‌നു മൈതാനത്തില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ഒപ്പം പൊതു സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. ഉച്ച തിരിഞ് ഏകദേശം 3:15 ന് പ്രധാനമന്ത്രി കുളുവിലെ ധല്‍പൂര്‍ മൈതാനത്തില്‍ എത്തിച്ചേരുകയും, അവിടെ അദ്ദേഹം കുളു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

എയിംസ് ബിലാസ്പൂര്‍
രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും എയിംസ് ബിലാസ്പൂരിന്റെ ഉദ്ഘാടനത്തിലൂടെ വീണ്ടും പ്രകടമാക്കുകയാണ്. 2017 ഒകേ്ടാബറില്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ഈ ആശുപത്രി, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്.
എയിംസ് ബിലാസ്പൂര്‍, 18 സ്‌പെഷ്യാലിറ്റി 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 18 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, 750 കിടക്കകള്‍, 64 ഐ.സിയു കിടക്കകള്‍ എന്നിവയുള്ള അത്യാധുനിക ആശുപത്രിയാണ് 1470 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 247 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി, ഡയാലിസിസ് സൗകര്യങ്ങളും അള്‍ട്രാസോണോഗ്രഫി, സി.ടി സ്‌കാന്‍, എം.ആര്‍.ഐ തുടങ്ങിയ ആധുനിക രോഗനിര്‍ണ്ണയ യന്ത്രങ്ങളും അമൃത് ഫാര്‍മസിയും, ജന്‍ ഔഷധി കേന്ദ്രവും, കൂടാതെ 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഗോത്ര മേഖലകളിലും എത്തിച്ചേരാണ്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗ മേഖലകളിലും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ഹെല്‍ത്ത് കേന്ദ്രവും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, കാസ, സലൂനി, കീലോങ് തുടങ്ങിയ ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗമേഖലകളിലും ആരോഗ്യ ക്യാമ്പുകള്‍ വഴി സ്‌പെഷ്യലിസ്റ്റ് ആരോഗ്യ സേവനങ്ങള്‍ ആശുപത്രി നല്‍കും. എം.ബി.ബി.എസ് കോഴ്‌സിന് 100 വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സിംഗ് കോഴ്‌സിന് 60 വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം ആശുപത്രിയില്‍ പ്രവേശനം നല്‍കും.

വികസന പദ്ധതികള്‍
എന്‍.എച്ച്-105ല്‍ പിഞ്ചോര്‍ മുതല്‍ നളഗഡ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1690 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അംബാല, ചണ്ഡീഗഡ്, പഞ്ച്കുല, സോളന്‍ / ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബിലാസ്പൂര്‍, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രയെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണ് ഈ പദ്ധതിറോഡ്. ഈ നാലുവരി ദേശീയ പാതയുടെ ഏകദേശം 18 കിലോമീറ്റര്‍ ദൂരം ഹിമാചല്‍ പ്രദേശിന് കീഴിലും ബാക്കി ഭാഗം ഹരിയാനയിലുമായിട്ടാണ് വരിക. ഈ ഹൈവേ ഹിമാചല്‍ പ്രദേശിലെ വ്യാവസായിക കേന്ദ്രമായ നലഗഡ്-ബഡ്ഡിക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുകയും, കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ വ്യാവസായിക വികസനത്തിന് പ്രോത്സാഹനവും നല്‍കും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയേയും ഉത്തേജിപ്പിക്കും.
ഏകദേശം 350 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കിന് പ്രധാനമന്ത്രി നാലഗഢില്‍ തറക്കല്ലിടും. ഈ മെഡിക്കല്‍ ഉപകരണ പാര്‍ക്കില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇതിനകം തന്നെ 800 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ട്. പദ്ധതി ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ബന്ദ്‌ലയിലെ ഗവണ്‍മെന്റ് ഹൈഡ്രോ എന്‍ജിനീയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ജലവൈദ്യുത പദ്ധതികളില്‍ മുന്‍ നിര സംസ്ഥാനങ്ങളില്‍ ഒന്നായ ഹിമാചല്‍ പ്രദേശിന് ജലവൈദ്യുത പദ്ധതികള്‍ക്ക് പരിശീലനം ലഭിച്ച മനുഷ്യശേഷി ലഭ്യമാക്കാന്‍ ഏകദേശം 140 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ കോളേജ്, സഹായിക്കും. യുവാക്കളുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ജലവൈദ്യുത മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും ഇത് സഹായിക്കും.

കുളു ദസറ
കുളുവിലെ ധല്‍പൂര്‍മൈതാനത്ത് 2022 ഒകേ്ടാബര്‍ 5 മുതല്‍ 11 വരെയാണ് അന്താരാഷ്ട്ര കുളു ദസറ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. താഴ്‌വരയിലെ 300-ലധികം ദേവതകളുടെ സംഗമം എന്ന അര്‍ത്ഥത്തില്‍ ഉത്സവം സവിശേഷമാണ്. ഉത്സവത്തിന്റെ ആദ്യ ദിവസം, ദേവതകളെ നന്നായി അലങ്കരിച്ച പല്ലക്കുകളില്‍ പ്രധാന ദേവതയായ ഭഗവാന്‍ രഘുനാഥ് ജിയുടെ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കുകയും തുടര്‍ന്ന് ധല്‍പൂര്‍ മൈതാനത്തിലേക്ക് പോകുകയും ചെയ്യും. ചരിത്രപ്രസിദ്ധമായ കുളു ദസറ ആഘോഷങ്ങളിലെ ഈ ദിവ്യ രഥയാത്രയ്ക്കും ദേവതകളുടെ മഹാസമ്മേളനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഇത് ആദ്യമായിട്ടാണ് രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രി കുളു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

കോവിഡ്-19: പുതിയ വിവരങ്ങള്‍

ന്യൂഡൽഹി ഒക്ടോബർ 03, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 218.77 കോടി (94.87 കോടി രണ്ടാമത്തെ ഡോസും, 21.41 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,034 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 36,126 പേര്‍

ചികിത്സയിലുള്ളത് 0.08 ശതമാനം പേര്‍

രോഗമുക്തി നിരക്ക് 98.73%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,301 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,40,32,671 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,011 പേര്‍ക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.23%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.31%)

ആകെ നടത്തിയത് 89.57 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,34,849 പരിശോധനകള്‍.

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 218.77 കോടി കവിഞ്ഞു

12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 4.10 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 36,126

രോഗമുക്തി നിരക്ക് നിലവില്‍ 98.73%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.31%

ന്യൂഡൽഹി ഒക്ടോബർ 03, 2022

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 218.77 കോടി (2,18,77,06,075) പിന്നിട്ടു.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള COVID-19 വാക്‌സിനേഷന്‍ 2022 മാര്‍ച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.10 കോടിയിലധികം (4,10,41,180) കൗമാരക്കാര്‍ക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. അതുപോലെ, 18-59 പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10415226
രണ്ടാം ഡോസ് 10119056
കരുതല്‍ ഡോസ് 7032109

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18436849
രണ്ടാം ഡോസ് 17716795
കരുതല്‍ ഡോസ് 13665957

12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 41041180
രണ്ടാം ഡോസ് 31826969

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 61949677
രണ്ടാം ഡോസ് 53095999

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 561295646
രണ്ടാം ഡോസ് 515858073
കരുതല്‍ ഡോസ് 96654369

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 204033529
രണ്ടാം ഡോസ് 196982679
കരുതല്‍ ഡോസ് 49179909

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127671567
രണ്ടാം ഡോസ് 123153455
കരുതല്‍ ഡോസ് 47577031

കരുതല്‍ ഡോസ് 21,41,09,375

ആകെ 2,18,77,06,075

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 36,126 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.08% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.73 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,301 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,32,671 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,011 പേര്‍ക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,849 പരിശോധനകള്‍ നടത്തി. ആകെ 89.57 കോടിയിലേറെ (89,57,48,895) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.31 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.23 ശതമാനമാണ്.

2022 ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കുള്ള പദ്ധതിയും വെബ് പോർട്ടലും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സമാരംഭിച്ചു

ന്യൂ ഡൽഹി: ഒക്ടോബർ 03, 2022

2022ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കായുള്ള വെബ് പോർട്ടൽ (http://www.pmawards.gov.in) കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി, പെൻഷൻ സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ (ഭരണ പരിഷ്കാരങ്ങൾ)/(ഐടി), ഡിസി-കൾ/ഡിഎം-മാർ എന്നിവരും 2020 ബാച്ചിലെ അസിസ്റ്റന്റ് സെക്രട്ടറിമാരും ഹൈബ്രിഡ് രീതിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

പ്രധാനമന്ത്രിയുടെ അവാർഡിനായുള്ള വെബ് പോർട്ടലിലെ രജിസ്ട്രേഷൻ 2022 ഒക്‌ടോബർ 3 മുതൽ ആരംഭിക്കും. അപേക്ഷകൾ, 2022 ഒക്ടോബർ 3 മുതൽ 2022 നവംബർ 28 വരെ സമർപ്പിക്കാവുന്നതാണ്.

ക്രിയാത്മകമായ മത്സരം, നൂതനാശയം, അനുകരണം, മികച്ച രീതികളുടെ സ്ഥാപനവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പിഎം എക്സലൻസ് അവാർഡ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അവാർഡിൽ ട്രോഫി, സാക്ഷ്യപത്രം എന്നിവയ്ക്കൊപ്പം പ്രോജക്റ്റ്/പദ്ധതി നടപ്പിലാക്കുന്നതിനോ, ഏതെങ്കിലും പ്രദേശത്തെ വിഭവങ്ങളുടെ ജനക്ഷേമ സേവനങ്ങളുടെ വിടവുകൾ നികത്തുന്നതിനോ വേണ്ടി വിനിയോഗിക്കുന്നതിന് അവാർഡ് ലഭിച്ച ജില്ല/സംഘടനയ്ക്ക് 20 ലക്ഷം രൂപയുടെ ആനുകൂല്യം എന്നിവ ലഭിക്കും.

2020 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയാണ് പരിഗണനാ കാലയളവ്. 2022ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിൽ വിവിധ വിഭാഗങ്ങളിലായി മൊത്തം 16 അവാർഡുകൾ നൽകും.

2022-ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കുള്ള പദ്ധതി ഇനിപ്പറയുന്ന മേഖലകളിലെ ഉദ്യോഗസ്ഥരുടെ സംഭാവനകളെ അംഗീകരിക്കാൻ ലക്ഷ്യമിടുന്നു:

എ. ഹർ ഘർ ജൽ യോജനയിലൂടെ ശുചിത്വ ജല പരിപാടി പ്രോത്സാഹിപ്പിക്കുന്നു

ബി. ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിലൂടെ സ്വസ്ത് ഭാരത് (ആരോഗ്യ ഭാരതം) പ്രോത്സാഹിപ്പിക്കുക.

സി. സമഗ്ര ശിക്ഷയിലൂടെ തുല്യവും സമഗ്രവുമായ ക്ലാസ് റൂം അന്തരീക്ഷത്തോടുകൂടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു

ഡി. നൂതനാശയങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ട് ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിലൂടെയുള്ള സമഗ്ര വികസനം.

സ്ക്രീനിംഗ് കമ്മിറ്റി മുഖേനയുള്ള ജില്ലകളുടെ / സംഘടനകളുടെ ചുരുക്കപ്പട്ടിക (ഒന്നാം, രണ്ടാം ഘട്ടം), വിദഗ്ധ സമിതിയുടെയും എംപവേർഡ് കമ്മിറ്റിയുടെയും വിലയിരുത്തൽ എന്നിവ മൂല്യനിർണയത്തിൽ ഉൾപ്പെടും. അവാർഡുകൾക്കായുള്ള എംപവേർഡ് കമ്മിറ്റിയുടെ ശുപാർശകൾക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം തേടും.