Trending Now

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 ഇന്ന്‌ രാത്രി ഏഴിന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരം ബുധൻ രാത്രി ഏഴിനാണ്‌. അടുത്തമാസം നടക്കുന്ന ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണിത്‌.

ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യകളിയാണ്‌.

ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പ്രവേശനം വൈകിട്ട്‌ 4.30 മുതൽ.ടിക്കറ്റിനൊപ്പം ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡും കരുതണം. മൊബൈൽ ഫോൺമാത്രം സ്‌റ്റേഡിയത്തിലേക്ക്‌ അനുവദിക്കും. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്ന്‌ കൊണ്ടുവരാൻ അനുമതിയില്ല.

error: Content is protected !!