Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും

പത്തനംതിട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി

News Editor

സെപ്റ്റംബർ 22, 2022 • 4:15 pm

 

konnivartha.com : പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ള പത്തനംതിട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ചീഫ് എന്‍ജിനിയര്‍ എല്‍. ബീനയുടെ നേതൃത്വത്തില്‍ നടത്തി.

റാന്നി മണ്ഡലത്തിലെ കാവനാല്‍-പെരുനാട് റോഡ്, എരുവാറ്റുപുഴ -മണിയാര്‍- മാമ്പാറ റോഡ്, പെരുനാട് -കാനുമാന്‍-പുതുക്കട റോഡ്, കൂനംകര-തോണിക്കടവ് റോഡ് എന്നിവയും കോന്നി മണ്ഡലത്തിലെ കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം-വെട്ടൂര്‍ റോഡ്, ആനകുത്തി- കുമ്മണ്ണൂര്‍ റോഡ്, കോന്നി എസ് സി ആര്‍ സ്റ്റേഷന്‍ റോഡ്, മഞ്ഞക്കടമ്പ് -മാവനാല്‍ റോഡ്, മാവനാല്‍-ട്രാന്‍സ്ഫോമര്‍ ജംഗ്ഷന്‍ റോഡ്, സഞ്ചായത്ത് കടവ് പാലം അപ്രോച്ച് റോഡ്, കല്ലേലി- ഊട്ടുപാറ റോഡ്, കോന്നി-ചാങ്കൂര്‍-അതുമ്പുകുളം റോഡ്, തണ്ണിത്തോട്-ചിറ്റാര്‍ റോഡ്, പയ്യനാമണ്‍-കുപ്പക്കര റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

റോഡുകളുടെ ഒരു വര്‍ഷത്തെ പരിപാലന ജോലിയും അടിയന്തരസാഹചര്യങ്ങളിലെ ഉത്തരവാദിത്വവും റോഡ് പ്രവര്‍ത്തികള്‍ നടപ്പാക്കുന്ന കോണ്‍ട്രാക്ടര്‍ക്കായിരിക്കുമെന്ന് പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ എല്‍. ബീന പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ആദ്യമായിട്ടാണ് റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കുന്നത്. ഈ വര്‍ഷത്തെ വര്‍ക്കെല്ലാം ടെന്‍ഡര്‍ ചെയ്തു. എഗ്രിമെന്റ് വച്ച് സൈറ്റ് ഹാന്‍ഡ് ഓവര്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ആക്ടീവ് മെയിന്റനന്‍സ് ജോലികളാണെന്നും ചീഫ് എന്‍ജിനിയര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിംഗ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.

പിഡബ്ല്യുഡി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ വി. അംബിക, ബി. ബിനു, ളാഹ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി ജോണ്‍ എന്നിവര്‍ അടങ്ങിയ സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.