Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/09/2022 )

ഭിന്നശേഷി അവാര്‍ഡ് 2022 നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പ് നല്‍കി വരുന്ന സ0സ്ഥാന ഭിന്നശേഷി അവാര്‍ഡ് 2022 – നുള്ള നോമിനേഷന്‍ ക്ഷണിച്ചു.
ഭിന്നശേഷി മേഖലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച  ജീവനക്കാരന്‍, തൊഴില്‍ ദായകര്‍, എന്‍.ജി.ഒ, മാതൃക വ്യക്തി, സര്‍ഗാത്മക കഴിവുള്ളകുട്ടി, കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലഭരണകൂടം, എന്‍.ജി.ഒകള്‍ നടത്തിവരുന്ന പുനരധിവാസ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്,  ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍/ സംരംഭങ്ങള്‍ തുടങ്ങിയ 20 വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0468 2 325 168.

വിദ്യാഭ്യാസ ധനധനസഹായം
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്നവെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 0468 2 966 649.

മീഡിയ അക്കാദമി: പുതിയ ബാച്ച് ഉദ്ഘാടനം ഈ മാസം 22ന്
കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളുടെ 2022 -23 ബാച്ചിന്റെ പ്രവേശനോദ്ഘാടനം ഈ മാസം 22ന് രാവിലെ 11ന് ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ നിര്‍വഹിക്കും.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സിലേക്ക് 18നും 44നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330 010 232, 0468 2 270 243.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികള്‍ക്കുള്ള അഭിമുഖം തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുളള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 1.30 വരെ നടത്തും.
 കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് /ഐ.റ്റി/ എഞ്ചിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും സി പ്ലസ് പ്ലസ് / സി ഹാഷ് എന്നീ പ്രോഗ്രാമിംഗില്‍ കഴിവുളളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 30 വയസ്. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 9847 661 702.

വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. അഭിമുഖം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 27ന് രാവിലെ 11ന് നടക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍. 0468 2 322 762.

തെരുവുനായ നിയന്ത്രണം: അപേക്ഷ ക്ഷണിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവുനായ നിയന്ത്രണപദ്ധതിയുടെ ഭാഗമായി തെരുവുനായകളെ പിടിക്കുവാന്‍ താല്‍പ്പര്യമുള്ള കായികക്ഷമതയുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഈ മാസം 26ന് മുന്‍പായി ഓമല്ലൂര്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് പരിശീലനവും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള വേതനവും നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 350 217.
വളര്‍ച്ചു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മൃഗാശുപത്രി മുഖേന മല്ലപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. 21ന് രാവിലെ 9.30ന് കീഴ് വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയം, 11.15ന് സിഎംഎസ്, 12.15ന് പരിയാരം എംറ്റിഎല്‍പി സ്‌കൂള്‍ ഗ്രൗണ്ട്.
22ന് രാവിലെ 9.30ന് നാരകത്താനി, 11.15ന് മണ്ണുപുറം സബ് സെന്റര്‍, 12.15ന് താഴെ പാടിമണ്‍ സ്‌കൂള്‍. 24ന് രാവിലെ 9.30ന് മുരണി വായനശാല, 11.15ന് നെല്ലിമൂട് സെന്റ് മേരീസ് ചര്‍ച്ചിനു സമീപം.

സ്വയം തൊഴില്‍ വായ്പ

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട  വനിതകള്‍ക്ക്  കരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപ വരെ  കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.
18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ  ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281 552 350.

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 28 നുള്ളില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് വടശേരിക്കര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്ത്യ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.


റീടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2022 സെപ്റ്റംബര്‍ മുതല്‍ 2023 ആഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച കവറില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഈ മാസം 22ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍:0473 4 217 010, 9446 524 441.

ദിഷാ യോഗം മാറ്റി വെച്ചു

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഈ മാസം 22 ന് നടത്താനിരുന്ന ദിഷ (ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ്) യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ധനസഹായം

ഫിഷറീസ്വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍,ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെയാകാം. സാഫില്‍ നിന്നും ഒരു തവണധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷംരൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെല്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പിസെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് ന്ഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം.
മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2 967 720, 7994 132 417
ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദേശീയ ബാല ചിത്രരചനയുടെ ജില്ലാതല മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ചു മുതല്‍ ഒന്‍പതു വയസുവരെയുള്ള വിഭാഗത്തില്‍ മഞ്ഞനിക്കര ജിഎല്‍പിഎസിലെ നിരഞ്ജന പി. അനീഷ് ഒന്നാം സ്ഥാനവും വെട്ടിപ്രം ജിഎല്‍പിഎസിലെ മിന്‍ഹ സലാം രണ്ടാം സ്ഥാനവും കൊടുമണ്‍ ജിഎസ്സിഎല്‍പിഎസിലെ കെ.എസ്. കാശിനാഥന്‍ മൂന്നാം സ്ഥാനവും നേടി.
പത്തു മുതല്‍ 16 വയസു വരെയുള്ള വിഭാഗത്തില്‍ പത്തനംതിട്ട എം.ടി. എച്ച്എസ്എസിലെ ഐശ്വര്യ വിജയ് ഒന്നാം സ്ഥാനവും റാന്നി സെന്റ് തോമസ് ഹൈസ്‌കൂളിലെ കെ.ആര്‍. അക്ഷയ് രണ്ടാം സ്ഥാനവും വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ നിരഞ്ജന്‍ പി. നായര്‍ മൂന്നാം സ്ഥാനവും നേടി.
11 മുതല്‍ 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തചന്റ പെരിങ്ങര പിഎംവിഎച്ച്എസിലെ സത്യനാരായണന്‍ ഒന്നാം സ്ഥാനം നേടി. അഞ്ചു മുതല്‍ 10 വയസു വരെയുള്ള ഭിന്നശേഷി വിഭാഗത്തില്‍ കൊടുംതറ ജിഎല്‍പിഎസിലെ അരുണിമ രാജേഷ് ഒന്നാംസ്ഥാനം നേടി
താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു.
പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലാണ് നിയമനം. ഈ മാസം 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28 ന് രാവിലെ 10 മുതലും, പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28ന് ഉച്ചയ്ക്ക് രണ്ടു മുതലും, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മുതലും നടത്തും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യു നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0468-2322762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റിലും (https://ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭിക്കും.
error: Content is protected !!