konnivartha.com : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം. ഈ മാസം 22 ന് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും .
രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം ,6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍ 8.30 ന് പ്രഭാത നമസ്ക്കാരം 9 ന് നിത്യ അന്നദാനം , രാവിലെ പത്തു മണിമുതല്‍ നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് പന്ത്രണ്ട് മണിയ്ക്ക് ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപ നമസ്ക്കാരം എന്നീ ചടങ്ങുകള്‍ നടക്കും .