www.konnivartha.com
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത: ബി.ടെക് ഫസ്റ്റ് ക്ലാസ്. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 26 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
താത്കാലിക ഒഴിവ്
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.
കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. ഇതിലേക്കായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 24ന് വൈകുന്നേരം നാലിന് മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറർ
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു.
താത്പര്യമുള്ളവർ 27ന് രാവിലെ 10ന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകണം. ഫോൺ: 0471-2307733, 8547005050.
മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് താത്ക്കാലിക നിയമനം നടത്തുന്നത്. പഴയന്നൂര്‍, മതിലകം ബ്ലോക്കുകളിലാണ് നിയമനം. സെപ്റ്റംബര്‍ 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ 28ന് രാവിലെ 10 മണി മുതലും പാരാവെറ്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 2 മണി മുതലും നടക്കും.
ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മണി മുതലാണ്. ഇന്റര്‍വ്യൂ സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, രണ്ടാം നില, കലക്ടറേറ്റ് ബില്‍ഡിങ്ങ്, അയ്യന്തോള്‍. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റില്‍ (ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 0487 2361216
അതിഥി അധ്യാപകനെ നിയമിക്കുന്നു
തൃശൂർ ഗവ.ലോ കോളേജിൽ 2022-23 അധ്യയന വർഷം മാനേജ്മെന്റ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും
(മാനേജ്മെന്റ്) യു.ജി.സി. നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യു.ജി.സി. റെഗുലേഷൻ അനുസരിച്ചാണ് നിയമനം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487- 2360150. വെബ്സൈറ്റ്: www.glcthrissur.com
ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 23ന്
ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 23-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477- 2748069.