www.konnivartha.com
അക്കൗണ്ടന്റ് ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റി പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. 25നും 45 നും ഇടയിൽ പ്രായവും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. 19,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിന് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.
കൂടുതൽവിവരങ്ങൾക്ക്: ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 19ന് ഹാജരാകണം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവര്‍ രാവിലെ 9.30 നും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവര്‍ രാവിലെ 10 നുമാണ് ഹാജരാകേണ്ടത്. വവെബ്‌സൈറ്റ് : www.rit.ac.in ഫോണ്‍: 0481 25606153, 0481 2507763
അധ്യാപക ഒഴിവ്
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്ക്‌പ്ലെയ്സ് സ്‌കിൽ വിഷയം പഠിപ്പിക്കുന്നതിനായി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
ഹയർ സെക്കൻഡറി അധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2507556
ബോയിലർ ഓപ്പറേറ്റർ താത്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ യങ് പ്രൊഫഷണൽ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായിവാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 2022 സെപ്റ്റംബർ 23 ന് രാവിലെ 10 മണിയ്ക്ക് ആണ് ഇന്റര്‍വ്യൂ .ഒരു വർഷമാണ് നിയമന കാലാവധി .ശമ്പളം : 35,000 രൂപ
കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.cift.res.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.