konnivartha.com : കേരളത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുവാന്‍ കാരണമായി ചിലര്‍ പറയുന്നത് ഇവയാണ് . നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് ഇവയെ കൊല്ലാന്‍ ശര്‍ക്കരയില്‍ മാരകമായ കുരുടാന്‍ കൊടുത്താണ് കൊല്ലുന്നത് . തലേ ദിവസം തന്നെ ശര്‍ക്കരയില്‍ കുരുടാന്‍ എന്ന മാരക വിഷം കൂടിയ അളവില്‍ കലര്‍ത്തി നല്‍കുന്നതോടെ നാല്‍ക്കാലികള്‍ ഏറെ സമയത്തിന് ഉള്ളില്‍ മയങ്ങി മരിക്കുന്നു . ഈ മാംസം ആണ് മിക്ക ഇറച്ചി കടയിലും വില്‍ക്കുന്നത് . കോന്നി അടക്കമുള്ള എണ്‍പത് ശതമാനം സ്ഥലത്തും ശാസ്ത്രീയമായി നാല്‍ക്കാലികളെ കശാപ്പു ചെയ്യാന്‍ ഇടമില്ല . കോന്നിയടക്കം ഉള്ള സ്ഥലത്ത് അന്യ സ്ഥലത്ത് നിന്നുമാണ് പച്ച ഇറച്ചി വെളുപ്പിനെ എത്തിച്ചു വരുന്നത് . ശരിയായ വിധം വേവിച്ചില്ല ഇല്ലെങ്കില്‍ ചെറിയ അളവില്‍ കുരുടാന്‍ മനുക്ഷ്യരുടെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കും .
വേസ്റ്റ് വരുന്ന ഇത്തരം പച്ച മാംസം ചോരയോട് കൂടിയാണ് പുറത്തു കളയുന്നത് .ഇത് തെരുവ് നായക്കള്‍ വളരെ ഏറെ അകത്താക്കുന്നു .കാല ക്രമേണ ഇവയുടെ കുടലില്‍ കുരുക്കള്‍ രൂപപ്പെടുകയും അസഹ്യമായ വേദനയാല്‍ കണ്ണില്‍ കാണുന്ന ആളുകളെയും നാല്‍ക്കാലികളെയും കടിക്കുന്നു എന്നാണ് ഒരു പൊതു അഭിപ്രായം .കൂടാതെ പച്ച മത്സ്യം കേടു കൂടാതെ വളരെ മാസങ്ങള്‍ ഇരിക്കാന്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നതും ഇതിന്‍റെ തൊലിയും കുടലും അടക്കമുള്ള മാലിന്യം നായ്ക്കള്‍ ഭക്ഷിക്കുന്നു .ഇതിലൂടെയും വലിയ നിലയില്‍ നായ്ക്കളില്‍ രോഗം പകരുന്നു . അടുത്ത കാലത്തായി പച്ച മാംസം ( നാല്‍ക്കാലികള്‍ ) മത്സ്യം എന്നിവയില്‍ അമിത രീതിയില്‍ ആണ് രാസവസ്തുക്കള്‍ കലര്‍ത്തി വില്‍ക്കുന്നത് . ഇവയുടെ മാലിന്യം സ്ഥിരമായി കഴിച്ചതോടെ നായ്ക്കളില്‍ അസുഖങ്ങള്‍ ഉണ്ടാകുന്നു .
കഴിഞ്ഞ രണ്ടു മാസമായി നായ്ക്കള്‍ നൂറുകണക്കിന് ആളുകളെ ആണ് കടിച്ചത് . മരുന്ന് വില്‍പ്പനയില്‍ കോടികള്‍ ആണ് ഈ ഇനത്തില്‍ കമ്പനികള്‍ വാരി കൂട്ടുന്നത് . ആരോഗ്യ വകുപ്പ് ശാസ്ത്രീയ പഠനം നടത്തണം . വെളുപ്പിനെ കൊണ്ട് വരുന്ന ഉരുക്കളുടെ മാംസം പിടിച്ചെടുത്തു പരിശോധിക്കണം . മത്സ്യങ്ങള്‍ അവിടെ വെച്ച് തന്നെ പരിശോധിച്ചാല്‍ കേരളം നേരിടുവാന്‍ പോകുന്ന വലിയ ആരോഗ്യ പ്രശ്നം കണ്ടെത്തി ശാശ്വത പരിഹാരം ആര്‍ജിക്കാന്‍ കഴിയും . ശരിയായ വിധം വേവിക്കാത്ത മാംസ വിഭവങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇടയില്‍ ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കും .
തെരുവ് നായ്ക്കള്‍ മുഴുവന്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിച്ചു ചികിത്സ നല്‍കുകയും നല്ലത് പോലെ വേവിച്ച ആഹാരം കൊടുക്കുകയും വേണം . അതല്ലാതെ അടിക്കടി ഉന്നത സംഘം മീറ്റിംഗ് കൂടിയിട്ടു കാര്യമില്ല . വദ്ധീകരണ പരിപാടി ശാശ്വത പരിഹാരം അല്ല . കോടികണക്കിന് രൂപ നഷ്ടപ്പെടുത്താന്‍ മാത്രമേ അത് ഉപകരിക്കൂ .