Konnivartha. Com :മഴ മാറി മാനം തെളിഞ്ഞു വരുന്നത്തോടെ കോന്നി കല്ലേലി ദേശം കോട മഞ്ഞിൽ കുളിച്ചു. സാധാരണ ഗതിയിൽ മകര മാസത്തിലാണ് പൊതുവെ മഞ്ഞു കൂടുന്നത് എങ്കിലും ചിങ്ങ മാസത്തിൽ തന്നെ ഇവിടെ നല്ല രീതിയിൽ മഞ്ഞു മൂടി.
രാവിലത്തെ മഞ്ഞു മാറണം എങ്കിൽ നല്ലത് പോലെ സൂര്യ പ്രകാശം പരക്കണം. വൈകിട്ട് അഞ്ചര മുതലേ മഞ്ഞു മൂടാൻ തുടങ്ങും.
ആന ശല്യം കല്ലേലി അച്ചൻ കോവിൽ റോഡിൽ ഉള്ളതിനാൽ മഞ്ഞു മൂടി കിടക്കുന്നതിനാൽ കാഴ്ച മറയ്ക്കും. കല്ലേലി അച്ചൻ കോവിൽ വന പാത വഴിയുള്ള യാത്രയ്ക്ക് വനം വകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഉള്ള മഞ്ഞു മൂടിയ കാഴ്ചകൾ കാണുവാൻ പുറമെ നിന്നും ധാരാളം ആളുകൾ കല്ലേലി പാലത്തിൽ എത്തുന്നുണ്ട്. ഇവിടെ നിന്നാൽ അച്ചൻ കോവിൽ നദിയുടെ ഭാഗങ്ങളും വനവും ഇളം മഞ്ഞിൽ മൂടി കിടക്കുന്ന കാഴ്ച ആസ്വദിക്കാൻ കഴിയും. സമീപത്തെ കല്ലേലി കാവും ചെളിക്കുഴി വെള്ള ചാട്ടവും കണ്ടാണ് മടക്കം.