Trending Now

കോന്നി നിവാസിയായ ഡോക്ടറുടെ മകള്‍ മുംബൈയില്‍ മരണപ്പെട്ടു

 

konnivartha.com:കോന്നി മങ്ങാരം പൊയ്കയില്‍ പീപ്പിള്‍സ് ആശുപത്രി ഉടമ ഡോ ഗോപിനാഥ പിള്ളയുടെ മകള്‍ അപര്‍ണ്ണയെ (40 ) മുംബൈയിലെ താമസ സ്ഥലത്തിന് അടുത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു .വെസ്റ്റ് അന്തേരിയിലെ കടല്‍ തീരത്തിന് സമീപമാണ് മൃതദേഹം കണ്ടത് . വൈക്കം നിവാസിയായ ഭര്‍ത്താവ് മഹേഷിനു ഒപ്പമാണ് കഴിഞ്ഞ പത്തു വര്‍ഷമായി മുംബൈയിലാണ് താമസം .

അപര്‍ണ്ണയെ കാണാനില്ല എന്ന് കാട്ടി മഹേഷ്‌ വെര്‍ഷോബ പോലീസില്‍ പരാതി നല്‍കിയിരുന്നു . വെര്‍ഷോബ പോലീസ് കേസ്സെടുത്തു അന്വേഷണം ആരഭിച്ചു . കോന്നിയിലെ ബന്ധുക്കള്‍ മുംബൈയ്ക്ക് പോയിട്ടുണ്ട് . മരണത്തില്‍ ദുരൂഹത ഉള്ളതായി കോന്നിയിലെ ബന്ധുക്കള്‍ പറയുന്നു

 

error: Content is protected !!