#Doyouwanttokillstraydogs?
konnivartha.com : കേരളത്തില്‍ ഇത്രമാത്രം തെരുവ് നായ്ക്കള്‍ ശല്യം കാരണം ജനം അതീവ ദുരിതത്തില്‍ . ബഹുമാന്യ സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ ഇടപെടണം എങ്കില്‍ ആ വിഷയം അതീവ ഗുരുതരം .
കുഞ്ഞു മക്കള്‍ പേ വിഷബാധ ഏറ്റു മരിക്കുന്നു . ലക്ഷകണക്കിന് ആളുകളെ നായകടിക്കുന്നു . പേ വിഷത്തിനു എതിരെ ഫലപ്രദമായ മരുന്ന് ഉണ്ട് . പക്ഷെ ഇപ്പോള്‍ ഉള്ള മരുന്നില്‍ വിശ്വാസം നഷ്ടപ്പെട്ടു . അത് പൊതു ജന അഭിപ്രായം . പേ വിഷ ബാധയ്ക്ക് എതിരെ ആദ്യം മരുന്ന് കണ്ടു പിടിച്ചത് ആരാണ് 1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ(1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis ) പേവിഷബാധ അഥവാ റാബീസ് (Rabies). റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം “ഭ്രാന്ത് ” എന്നാണ്. പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആർ.എൻ.എ വൈറസ്സാണ്. ലിസ വൈറസ്സ്എന്നും ഇതിന് പേരുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്‍റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു . പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നീ മൃഗങ്ങളേയും ഇത് ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കാം.
രോഗംബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ, മൃഗങ്ങളുടെ കടികൊണ്ടോ മാന്തു കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ പോറലിൽക്കൂടി ശരീര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ടു കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച് , സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നു. വൈറസ് ബാധ ഉണ്ടായി (infection ) രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള ഇടവേള (incubation period) മാസങ്ങൾ നീണ്ടു നിൽക്കാം.
കേന്ദ്ര നാഡീവ്യുഹത്തിൽ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ എടുക്കുകയുള്ളൂ. എന്നാൽ അസാധാരണമായി ഒരു ആഴ്ചമുതൽ ഒരു കൊല്ലം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം തീർച്ചയാണ്.
നായ്ക്കളാണ് രോഗവാഹകരിൽ പ്രധാനികൾ.ഇവയെ യഥേഷ്ടം അരുമ മൃഗമായി പരിപാലിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക്ക .ഇവ വയസ്സായാല്‍ നിങ്ങള്‍ തെരുവില്‍ ഇറക്കി വിടുന്നു . നിങ്ങള്‍ നല്‍കിയ വിദേശ ഭക്ഷണം ഇവ കഴിക്കില്ല .വിശപ്പ് സഹിക്കവയ്യാതെ കണ്ണില്‍ കണ്ടവരെ എല്ലാം കടിയ്ക്കും .കുടല്‍ ചുരുങ്ങും .അപ്പോള്‍ അവയുടെ ആന്‍റി ബോഡി ചില പ്രവര്‍ത്തനം നടത്തും . അതില്‍ നിന്നും വിഷകരമായ പദാര്‍ത്ഥം വളരെ അളവില്‍ ഉത്പാദിപ്പിക്കും .അതാണ് വൈറസ് ബാധ . കാണുന്ന വര്‍ഗ്ഗങ്ങളെ എല്ലാം കടിക്കും . ക്രുദ്ധ ഭാവത്തില്‍ . വളരെ മാരകമായി കടിക്കും . മുഖത്തോ തലയിലോ കടിച്ചാല്‍ കടിയേല്‍ക്കുന്ന ആളുകളില്‍ വൈറസ് ബാധ വളരെ വേഗം തലച്ചോറില്‍ എത്തും .കൃത്യമായ ചികിത്സ ഇല്ലെങ്കില്‍ മരിക്കും .
ഈ വിഷയം ആണ് സുപ്രീം കോടതി പരിഗണിക്കുന്നത് . കേരളത്തില്‍ മാത്രം എന്താ ഇത്ര പേപ്പട്ടി ശല്യം . അതിനു പിന്നില്‍ വലിയൊരു മാഫിയ ഉണ്ട് .അത് മരുന്ന് മാഫിയ ആണ് .ആ മാഫിയായുടെ രീതി നാളെകളില്‍ തുറന്നു കാട്ടുന്നു . കേരളത്തില്‍ ആര്‍ക്കൊക്കെ അതില്‍ നിന്നുള്ള ലാഭം . പേപ്പട്ടി ഓരോ ആളുകളെയും കടിക്കണം എന്ന് ആണ് മരുന്ന് മാഫിയ ആഗ്രഹം . കടിച്ചാല്‍ മരുന്ന് ചിലവാകും .
ഏകദേശം നാനൂറു കോടിയുടെ മരുന്ന് കേരളത്തിലെ ആശുപത്രികളില്‍ ഉണ്ട് . തെരുവ് നായ്ക്കള്‍ ഇല്ല എങ്കില്‍ ഈ മരുന്നുകള്‍ ഉപയോഗ ശൂന്യം .അപ്പോള്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നു എന്ന് പറയുന്ന ആളുകളുടെ ബിനാമി സ്വത്തുക്കള്‍ പരിശോധിക്കുക . കോന്നി അടക്കം ആളുകള്‍ തെരുവ്നായ പ്രേമം മൂത്ത് ഇറങ്ങി . അവര്‍ ചിലരോട് ചോദിച്ചത് സംഭാവനയായി പതിനായിരങ്ങള്‍ ആണ് . നായ്ക്കളെ സംരക്ഷിക്കാന്‍ സ്വയം ഇറങ്ങിയവര്‍ സംഭാവനകള്‍ വാരി കൂട്ടുന്നു .കോന്നിയില്‍ തെരുവ് നായ്ക്കള്‍ ആയിരക്കണക്കിന് ഇല്ല .നൂറിനു അടുത്തും ഇല്ല . പിന്നെ എന്തിനു ഈ ഷെല്‍ട്ടര്‍ ഹോം . നിങ്ങളുടെ ഉപജീവന മാര്‍ഗം .അല്ലാതെ നായ്ക്കളുടെ അല്ല . ഇനി ഈ പരിപാടി അനുവദിക്കില്ല .
കേരളത്തില്‍ ഉള്ള മുഴുവന്‍ തെരുവ് നായ്ക്കളെയും കേരള സര്‍ക്കാര്‍ ചിലവില്‍ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുക . അവയെ വന്ധീകരിക്കുക . അതിനു വേണ്ടി ശ്രമിക്കുക .സ്വകാര്യ ഷെല്‍ട്ടര്‍ ഹോമുകള്‍ അടപ്പിക്കുക . തെരുവ് നായ്ക്കളെ പിടിച്ചു പട്ടി പ്രേമം നടത്തുന്ന ആളുകള്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാകണം .ലക്ഷകണക്കിന് രൂപയുടെ സംഭാവനയാണ് ഇവര്‍ പല വഴിക്കും വാങ്ങുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത് .
സുപ്രീം കോടതി വിധി വരുന്നു . അത് ജനങ്ങള്‍ക്ക് ആശ്വാസകരം എന്ന് ചിന്തിക്കുന്നു . തെരുവ് നായ്ക്കളെസര്‍ക്കാര്‍ ചിലവില്‍ സംരക്ഷിക്കണം . പേ പിടിച്ച നായ്ക്കള്‍ ഇനി ഒരു ജീവന്‍പോലും കവരരുത്