Trending Now

മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി: കേരള ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി

Spread the love

 

konnivartha.com : 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു . സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടത് . കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.കേരള ബിജെപി ഘടകത്തിന്‍റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല.

അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

error: Content is protected !!