Trending Now

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ : പത്തനംതിട്ട ഡി എം ഒയുടെ തലയ്ക്ക് സുഖം ഇല്ലേ

അവധി ദിനങ്ങളിലും ആശുപത്രി സേവനം ഉറപ്പാക്കും: ഡിഎംഒ

konnivartha.com : ഓണാവധി ദിവസങ്ങളിലും തടസമില്ലാതെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.ഇങ്ങനെ ഒരു അറിയിപ്പ് പി ആര്‍ ഡി വഴി അറിയച്ചത് തന്നെ തെറ്റ് . ആശുപത്രികള്‍ക്ക് എന്ത് അവധി . ഇരുപത്തി നാല് മണിക്കൂറും തുറന്നു ഇരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രത്യേക നിര്‍ദേശം എന്തിനു . റാന്നിയില്‍ പേപ്പട്ടി കടിച്ചു മരിച്ച പെണ്‍കുട്ടിയെ ശരിയായ വിധം ചികിത്സ നല്‍കാത്ത പത്തനംതിട്ട ആരോഗ്യ വകുപ്പിനെ ഇനി എന്ത് പറയാന്‍ . ഈ മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ ഇന്നലെ ഓണം ആഘോഷം .അപ്പോള്‍ ആണ് പേപ്പട്ടി കടിച്ച കുട്ടി മരിച്ചത് . ആ ഓണം അവര്‍ ആഘോഷം . യൂത്ത്കോണ്‍ഗ്രസ് എത്തി ഈ ഡി എം ഒ യേ ഉപരോധിച്ചു .അപ്പോള്‍ തുടങ്ങി ആരോഗ്യ മേന്മ പ്രസ് റിലീസ് .നിയമം ഉണ്ട് .ഇവര്‍ ഒന്നും നടപ്പില്‍ വരുത്തുന്നില്ല . ജനതയുടെ പക്കല്‍ നിന്നും വിവിധ വിധത്തില്‍ ഈടാക്കുന്ന കരം ശമ്പളമായി വാങ്ങുന്നു . കൃത്യമായ പണി എടുക്കുക

ആശുപത്രികളില്‍ ഡ്യൂട്ടിറോസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ഡ്യൂട്ടിയിലുളള ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡപ്രകാരം മാത്രമായിരിക്കണം.

ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നവെന്ന് ഉറപ്പാക്കണം. അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ച് ആറിച്ച വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുളളവര്‍ മുന്‍കരുതലായി ഡോക്സീ സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനി സാധ്യത ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു.

ആശുപത്രികള്‍ക്ക് അവധി ഇല്ല . ഇരുപത്തി നാല് മണിക്കൂര്‍ ഉണ്ട് . അങ്ങനെ ഉള്ളപ്പോള്‍ ഇങ്ങനെ ഒരു റിലീസ് എന്തിനു മാഡം . ഇത് പോലെ ഉള്ള കാര്യങ്ങള്‍ ചെയ്യരുത് . തിരുത്തുക .എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരും എപ്പോഴും ഉണ്ട് .അവര്‍ക്ക് ഓണം ,ക്രിസ്തുമസ് ഇല്ല .അവര്‍ എല്ലാം ജനങ്ങളെ സേവിക്കുന്നു . ജീവനക്കാര്‍ എല്ലാം ഉണ്ട് എപ്പോഴും .നിങ്ങള്‍ ഉന്നത ആരോഗ്യ വകുപ്പ് ജീവനകാരുടെ കാര്യം നോക്കുക . ജീവനകാരുടെ മണ്ടയില്‍ കയറരുത് . അഹോരാത്രം ജോലി ചെയ്യുന്നു . അര്‍ഹിക്കുന്ന  പ്രാധാന്യം നല്‍കുക . ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കുറ്റം പറയരുത് . ഉന്നത ആരോഗ്യവകുപ്പ് അധികാരികള്‍ക്ക് എന്തുമാകാം എന്നുള്ള ചിന്ത മാറ്റുക . ആരോഗ്യ വകുപ്പ് മന്ത്രി മുതല്‍ ഉള്ളവര്‍ ചിന്തിക്കുക .