Trending Now

തെരുവ് നായ്ക്കളുടെ പൂര്‍ണ്ണ ഉടമകള്‍ സര്‍ക്കാര്‍ :കടിച്ചാല്‍ നഷ്ട പരിഹാരം വേണം

 

konnivartha.com : തെരുവ് നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കേണ്ട ചുമതല ബന്ധപ്പെട്ട സര്‍ക്കാരിന് ആണ് .കേരളത്തില്‍ എണ്ണിയാല്‍ തീരാത്ത നിലയില്‍ തെരുവ് നായ്ക്കള്‍ ഉണ്ട് . തെരുവില്‍ എത്ര മാലിന്യം ഉണ്ടോ അത്രയും നായ്ക്കള്‍ ഉണ്ട് .

 

തെരുവില്‍ ഉള്ള ഭക്ഷണം ആണ് പ്രധാന മാര്‍ഗ്ഗം . തെരുവില്‍ ഭക്ഷണം ഇല്ല എങ്കില്‍ കടന്നു വരുന്ന ആരെയും കടിക്കും . തെരുവ് നായ്ക്കളെ ഏറ്റെടുത്തു ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ ഇന്ന് അനേകം ആളുകള്‍ ഉണ്ട് . പണ സമ്പാദനം ആണ് മിക്കവരുടെയും രീതി .

 

കോന്നിയിലും ഈ രീതിയില്‍ ഷെല്‍ട്ടര്‍ ചിലര്‍ ഒരുക്കി . നിജസ്ഥിതി ആരാഞ്ഞ് കോന്നി വാര്‍ത്ത അവരെ ബന്ധപെട്ടു . എന്നാല്‍ തിരികെ ആരും വിളിച്ചില്ല . അപ്പോള്‍ അവരുടെ ജീവിത ഉപാധിയായി തെരുവ് നായ്ക്കളെ വളര്‍ത്താന്‍ ഷെല്‍ട്ടര്‍ ഒരുക്കി . ആരും സൌജന്യമായി കേരളത്തില്‍ ഇത്തരം ഷെല്‍ട്ടര്‍ ഹോം നടത്തുവാന്‍ എത്തില്ല .

ഒരു പഞ്ചായത്ത് ലൈസന്‍സും ഇല്ലാതെ കേരളത്തില്‍ ആയിരത്തി എഴുനൂറ്റി പന്ത്രണ്ട് തെരുവ് നായ ഷെല്‍ട്ടര്‍ ഉണ്ട് . ഇവര്‍ എല്ലാം ഉടന്‍ ഓരോ തെരുവ് നായ്ക്കളുടെയും പേരില്‍ ലൈസന്‍സ് എടുക്കണം .കുത്തിവയ്പ്പ് എടുപ്പിക്കണം . ആരൊക്കെ ഈ സര്‍ക്കാര്‍ ഉത്തരവ് നടപ്പില്‍ ആക്കുന്നു എന്ന് കണ്ടറിയാം .തെരുവ് നായ്ക്കളുടെ സംരഷണം ആല്ല .മറിച്ച് ഈ പേരില്‍ ലക്ഷങ്ങളുടെ പണം പിരിക്കല്‍ ആണ് നടക്കുന്നത്

error: Content is protected !!