Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 31/08/2022 )

പത്തനംതിട്ട കോടതി സമുച്ചയം സ്ഥലം ഏറ്റെടുപ്പ് : ആകസ്മിക ചാർജ് കുറയ്ക്കും

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വില്ലേജിൽ ഉൾപ്പെട്ട പത്തനംതിട്ട കോടതി സമുച്ചയം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം ആകസ്മിക ചാർജ് (കണ്ടിജൻസി ചാർജ്) കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം തീരുമാനിച്ചു. റിംഗ് റോഡിന് സമീപം ആറ് ഏക്കറോളം സ്ഥലമാണ് കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുന്നത്.
സർവേയ്സ് ബൗണ്ടറി ആക്ട്, 1961 പ്രകാരമുള്ള 6(1) വിജ്ഞാപനം , 2013 എൽ.എ.ആർ.ആർ പ്രകാരമുള്ള 4 (1) വിജ്ഞാപനം ,11(1) വിജ്ഞാപനം, 19(1) പ്രഖ്യാപനം , കരട് & ഒറിജിനൽ റീഹാബിലിറ്റേഷൻ പാക്കേജ് എന്നിവ പ്രസിദ്ധീകരിക്കുന്നതിനുളള ചിലവും എസ് ഐ എ ഏജൻസിക്കും, വിദഗ്ധ സമിതി അംഗങ്ങൾക്കുള്ള ചിലവും കൂടാതെ മറ്റു ചിലവുകൾക്കും വേണ്ടിവരുന്ന തുക ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സംസ്ഥാന ഖജനാവിൽ നിന്നും പത്തനംതിട്ട ജില്ലാ കളക്ടർക്ക് വഹിക്കാവുന്നതാണ്.

ജില്ലാതല സെമിനാര്‍ ഇന്ന് (സെപ്റ്റംബര്‍ 01)

പോഷണ്‍ അഭിയാന്‍ (പോഷണ്‍ മാ) പദ്ധതിയുടെ ഭാഗമായുളള ജില്ലാതല സെമിനാര്‍ ഇന്ന് (സെപ്റ്റംബര്‍ 1) രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട ഡോക്ടേഴ്സ് ലെയിനില്‍ സ്ഥിതി ചെയ്യുന്ന കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. രാജ്യത്തെ ആറ് വയസ് വരെയുളള കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷണ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പോഷണ്‍ മാസാചരണം നടത്തുന്നത്.

ദുരിതാശ്വാസ ക്യാമ്പില്‍ 93 പേര്‍

ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തുരുവല്ല താലൂക്കില്‍ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 93 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 23 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 12 പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്.
തിരുവല്ല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ രണ്ടു വീടും കോന്നി താലൂക്കില്‍ ഒന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

 

സംഘാടക സമിതി യോഗം

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന ഓണാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.

കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബ്ബുകളുടെ നേത്യത്വത്തില്‍ ചുട്ടിപ്പാറ ഗവ.കോളേജില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.

 

 

കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ശങ്കരന്‍ പറഞ്ഞു. പന്തളം തെക്കേക്കര കേര സമിതിയുടെ നേതൃത്വത്തില്‍ കേര ഗ്രാമം പദ്ധതി പ്രകാരം പുറത്തിറക്കിയ തട്ട് ബ്രാന്‍ഡ് കേര ഗ്രാമം വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്പ്പാദിപ്പിച്ച് പൊതു വിപണികളില്‍ എത്തിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകു. പന്തളം ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസ്വയം പര്യാപ്തതയില്‍ എത്തിക്കുവാനുള്ള കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും കേരസമിതിയുടെയും ശ്രമഫലമായാണ് വെളിച്ചെണ്ണ പുറത്തിറക്കിയത്. പൊതു വിപണിയില്‍ ഭക്ഷ്യ വസ്തുക്കളില്‍ ഏറിയ പങ്കും മായം കണ്ടെത്തുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണ തദ്ദേശികമായി ഉല്‍പ്പാദിപ്പിച്ചു നൂറു ശതമാനം ശുദ്ധതയോടെയാണ് വിപണിയില്‍ എത്തിക്കുന്നത്. ‘ശുദ്ധമാണ് വിശ്വസിക്കാം’ എന്ന ലോഗോയിലാണ് തട്ട ബ്രാന്‍ഡ് ഉല്‍പ്പന്നം പുറത്തിറക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, റോബിന്‍ പീറ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ബോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പി വിദ്യാധരപണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, പഞ്ചായത്തംഗങ്ങളായ അംബിക ദേവരാജന്‍, ബി.പ്രസാദ് കുമാര്‍, രഞ്ജിത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ് റീജ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരികപ്രവര്‍ത്തകര്‍ കേരസമിതി ഭാരവാഹികള്‍, കാര്‍ഷികവികസന സമിതി പാടശേഖര സമിതി പ്രതിനിധികള്‍, കേര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു തെങ്ങു കൃഷിയിലെ സംയോജിത വിള പരിപാലനം സംബന്ധിച്ച് കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ മാവര നാടന്‍ കുത്തരി, പുട്ടുപൊടി, ഇടിയപ്പപൊടി എന്നിവ പുറത്തിറക്കിയിരുന്നു.ചിങ്ങം ഒന്നിന് രണ്ടായിരം വീടുകളില്‍ ആരംഭിച്ച അടുക്കള തോട്ടങ്ങളും ഉള്‍പ്പെടെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിപ്രകാരം ഉല്‍പ്പാദന സംഭരണ വിപണന മേഖല കളില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

 

നാഷണല്‍ ട്രസ്റ്റ് യോഗം: 40 പേര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിച്ചു
നാല്‍പ്പതു പേര്‍ക്ക് നിയമപരമായ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചു. അപേക്ഷകരുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി, അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തിയ ശേഷം ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച അപേക്ഷകളിലാണ് തീരുമാനം എടുത്തത്. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി നിയമപരമായ രക്ഷകര്‍ത്തൃത്വം ഏറ്റെടുക്കുന്നവര്‍ അവരോടൊപ്പം താമസിച്ച് ശുശ്രൂഷിക്കുന്നവരും, നിയമപരമായും സാമ്പത്തികമായും എല്ലാ ഇടപെലുകളും ചെയ്യുന്നതിനായി പ്രാപ്തി ഉള്ളവരാണോയെന്നും കമ്മിറ്റി വിലയിരുത്തും. കൂടാതെ ഭിന്ന ശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ, വാസയോഗ്യമായ ഭവനം ഉണ്ടോ, കുടുംബ സ്വത്ത് വീതം ചെയ്യുമ്പോള്‍ പിന്‍തുടര്‍ച്ചാവകാശ പ്രകാരമുള്ള ഭാഗം കിട്ടുന്നുണ്ടോ തുടങ്ങിയ പ്രശ്‌നങ്ങളിലും ട്രസ്റ്റ് ഇടപെടലുകള്‍ നടത്തും. ഓട്ടിസം, സെറിബ്രല്‍പാള്‍സി, മെന്റെല്‍ റിട്രാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി നിയമപരമായ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നത്. ഈ വര്‍ഷം ഇതു വരെ 112 പേര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിച്ചിട്ടുണ്ട്.

ഓണത്തെ വരവേല്‍ക്കാന്‍ വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ്

ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം 30 ശതമാനം വിലക്കിഴിവോടെ ഓണക്കാല വില്‍പന ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ ഈ ആനുകൂല്യം ലഭ്യമാകും.
പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്‍പന രംഗത്ത് നേട്ടം കൈവരിക്കുകയാണ് ഹാന്‍ടെക്‌സിന്റെ ലക്ഷ്യം. വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് ഷോറൂമില്‍ കേരളത്തനിമ വിളിച്ചോതുന്ന ഡബിള്‍ മുണ്ടുകള്‍, കസവ് മുണ്ടുകള്‍, ഒറ്റ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, കസവ് സാരികള്‍, പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ സജ്ജമാണ്. പത്തനംതിട്ട കോളജ് റോഡില്‍ സെന്‍ട്രല്‍ ബാങ്കിനു സമീപമാണ് ഹാന്‍ടെക്സ് ഷോറൂം.

കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബ്ബുകളുടെ നേത്യത്വത്തില്‍ ചുട്ടിപ്പാറ ഗവ.കോളേജില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.

 

കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ശങ്കരന്‍ പറഞ്ഞു. പന്തളം തെക്കേക്കര കേര സമിതിയുടെ നേതൃത്വത്തില്‍ കേര ഗ്രാമം പദ്ധതി പ്രകാരം പുറത്തിറക്കിയ തട്ട് ബ്രാന്‍ഡ് കേര ഗ്രാമം വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്പ്പാദിപ്പിച്ച് പൊതു വിപണികളില്‍ എത്തിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകു. പന്തളം ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസ്വയം പര്യാപ്തതയില്‍ എത്തിക്കുവാനുള്ള കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും കേരസമിതിയുടെയും ശ്രമഫലമായാണ് വെളിച്ചെണ്ണ പുറത്തിറക്കിയത്. പൊതു വിപണിയില്‍ ഭക്ഷ്യ വസ്തുക്കളില്‍ ഏറിയ പങ്കും മായം കണ്ടെത്തുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണ തദ്ദേശികമായി ഉല്‍പ്പാദിപ്പിച്ചു നൂറു ശതമാനം ശുദ്ധതയോടെയാണ് വിപണിയില്‍ എത്തിക്കുന്നത്. ‘ശുദ്ധമാണ് വിശ്വസിക്കാം’ എന്ന ലോഗോയിലാണ് തട്ട ബ്രാന്‍ഡ് ഉല്‍പ്പന്നം പുറത്തിറക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, റോബിന്‍ പീറ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ബോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പി വിദ്യാധരപണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, പഞ്ചായത്തംഗങ്ങളായ അംബിക ദേവരാജന്‍, ബി.പ്രസാദ് കുമാര്‍, രഞ്ജിത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ് റീജ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരികപ്രവര്‍ത്തകര്‍ കേരസമിതി ഭാരവാഹികള്‍, കാര്‍ഷികവികസന സമിതി പാടശേഖര സമിതി പ്രതിനിധികള്‍, കേര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു തെങ്ങു കൃഷിയിലെ സംയോജിത വിള പരിപാലനം സംബന്ധിച്ച് കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ മാവര നാടന്‍ കുത്തരി, പുട്ടുപൊടി, ഇടിയപ്പപൊടി എന്നിവ പുറത്തിറക്കിയിരുന്നു.ചിങ്ങം ഒന്നിന് രണ്ടായിരം വീടുകളില്‍ ആരംഭിച്ച അടുക്കള തോട്ടങ്ങളും ഉള്‍പ്പെടെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിപ്രകാരം ഉല്‍പ്പാദന സംഭരണ വിപണന മേഖല കളില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

തീയതി നീട്ടി

ആറന്മുള സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആന്റ് ബിഎം കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി. ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.scu.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0468 2 278 140.

 

വിദ്യാഭ്യാസ അവാര്‍ഡ് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 327 415.

 

അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ മുഖേന അറിയിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി താലൂക്ക് തല വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച പരാതി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ 04734 224 856 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്നും ഓണക്കാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുവാനും കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കാനും പൊതുവിപണി പരിശോധന കര്‍ശനമാക്കുവാനും തീരുമാനമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ലിസി സാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ക്വട്ടേഷന്‍

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുളള ആറ് സീറ്റെങ്കിലുമുള്ള കാര്‍ മാസ വാടക വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ ക്വട്ടേഷന്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2 220 141.

സ്പോട്ട് അഡ്മിഷന്‍

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വോട്ടായില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ രണ്ടിന് 10.30 ന് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടത്താമെന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 240 047 , 9846 585 609.

 

 

error: Content is protected !!