Trending Now

ഹരിതാശ്രമത്തില്‍ പക്ഷി-മൃഗാദികൾക്കും ഓണക്കിറ്റ് :മാതൃകയായി ജെ സി ഐ

 

konnivartha.com : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ ) ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം & എക്കസഫി ജൈവവൈവിദ്ധ്യ ജ്ഞാനകേന്ദ്രത്തിലേക്ക് ഹരിതതീർത്ഥാടനവും പക്ഷി-മൃഗാദികൾക്ക് ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.

മണ്‍ മര്യാദ, ജലസാക്ഷരത, പ്രകൃത്യോപാസന, സഹജീവിസ്നേഹം എന്നിവ പ്രചരിപ്പിക്കുന്ന പാരിസ്ഥിതിക ഗുരുകുലമാണ് പാരിസ്ഥിതിക ദാർശനികനും വിഖ്യാത പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജിയുടെ നേതൃത്വത്തിലുള്ള ഹരിതാശ്രമം ജൈവ വൈവിദ്ധ്യ ജ്ഞാനകേന്ദ്രവും പാരിസ്ഥിതിക ഗുരുകുലവും പുതു തലമുറക്ക് മാതൃകയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഇൻസ്റ്റല്ലേഷൻ ആർട്ടാണ് ഭൗമശിൽപി കൂടിയായ ജിതേഷ്ജിയുടെ ഹരിതാശ്രമം.

സഹജീവി സ്നേഹവും ജീവകാരുണ്യവുബോധവും പുതുതലമുറയിൽ ഊട്ടിയുറപ്പിക്കുന്നതിന്‍റെ
ഭാഗമായിട്ടാണ് ജെ സി ഐ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

ഗോതമ്പ്, അരി, പൗൾട്രി ഫീഡ്, ഡോഗ് ഫീഡ് എന്നിവയടങ്ങിയതായിരുന്നു ജെ സി ഐയുടെ പക്ഷി മൃഗാദികൾക്കായുള്ള ഓണക്കിറ്റ്.

ജെ സി ഐ പ്രസിഡന്റ് എൽ സുഗതൻ അധ്യക്ഷനായിരുന്നു. ഹരിതാശ്രമം ഡയറക്റ്ററും ലോക സ്പീഡ് കാർട്ടൂണിസ്റ്റുമായ അഡ്വ ജിതേഷ്ജീ മുഖ്യ പ്രഭാഷണം നടത്തി. ചാർട്ടർ പ്രസിഡന്റ് ആർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. വിജയക്കുറപ്പ്, ഡോ. ജയശ്രീ, ശ്രീരാജൻ സവിധം, ചന്ദ്രബോസ്,നിത്യ ദീപൻ, ഡോ. കല എന്നിവർ നേതൃത്വം നൽകി.

error: Content is protected !!