ലീഗല്‍ മെട്രോളജി വകുപ്പ് : മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍
konnivartha.com : ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്പന നടത്തുക, എംആര്‍പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും. സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധനയും ഉണ്ടാവും. പരാതി സ്വീകരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അതതു താലൂക്കുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, ഫ്‌ലയിങ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്നിവരെയോ കണ്‍ട്രോളര്‍ റൂം നമ്പറിലോ അറിയിക്കാവുന്നതാണ്.
പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: കോഴഞ്ചേരി താലൂക്ക് ( 8281 698 030), റാന്നി താലൂക്ക്: 8281 698 033, അടൂര്‍ താലൂക്ക്: (8281 698 031 ), മല്ലപ്പള്ളി താലൂക്ക് (8281 698 034), തിരുവല്ല താലൂക്ക് (8281 698 032), കോന്നി താലൂക്ക് ( 9400 064 083 ), ഫ്‌ലയിങ്‌സ്‌ക്വാഡ്: ( 9188 525 703 ), ഡെപ്യൂട്ടി കണ്‍ട്രോളര്‍ ( 8281 698 029 ), കണ്‍ട്രോളര്‍ റൂം ( 0468 2 341 213 ).
കെട്ടിട നികുതി ക്യാമ്പ്
വളളിക്കോട് ഗ്രാപഞ്ചായത്തില്‍ ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വാര്‍ഡുതലത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29- വാര്‍ഡ് ഒന്ന് ഭുവനേശ്വരം ക്ഷേത്രത്തിന് സമീപം, വാര്‍ഡ് മൂന്ന് തൃപ്പാറ കുരിശുംമൂട് മലയില്‍ സ്റ്റോഴ്‌സ്, ആഗസ്റ്റ് 30-വാര്‍ഡ് രണ്ട് വളളത്തോള്‍ വായനശ്ശാല, വാര്‍ഡ് ആറ്, ഏഴ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വാഴമുട്ടം ആഗസ്റ്റ് 31- വാര്‍ഡ് നാല് 90-ാം നമ്പര്‍ അംഗന്‍വാടി, വാര്‍ഡ് 12-കുടമുക്ക് സര്‍വ്വീസ് സഹകരണബാങ്ക്. സെപ്റ്റംബര്‍ ഒന്ന് വാര്‍ഡ് 13 തെക്കേ കുരിശുമൂട് റേഷന്‍കട, വാര്‍ഡ് 14,15 നരിയാപുരം വായനശാല. സെപ്റ്റംബര്‍ രണ്ട് വാര്‍ഡ് അഞ്ച്-പഞ്ചായത്ത് ഓഫിസ്, വാര്‍ഡ് എട്ട് -കിടങ്ങേത്ത് സൊസൈറ്റി കെട്ടിടം വാര്‍ഡ്- 11 വിളയില്‍പടി. സെപ്റ്റംബര്‍ മൂന്ന്-വാര്‍ഡ് ഒന്‍പത്-സാംസ്‌കാരിക നിലയം, വാര്‍ഡ് 10 വള്ളിക്കോട് വായനശാലയിലും നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ആശ്രയ കിറ്റ് വിതരണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റ് നല്‍കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 233 ഗുണഭോക്താക്കള്‍ക്ക് പോഷകപ്രധാനയമുള്ള വിഭവങ്ങള്‍ അടങ്ങിയ ഓണകിറ്റാണ് നല്‍കിയത്. പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി 405420 (നാല് ലക്ഷത്തി അയ്യായിരത്തി നാനുറ്റി ഇരുപത് രൂപ) ചെലവഴിച്ചാണ് കിറ്റ് നല്‍കുന്നത്.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീല കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചു, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി.നായര്‍, അനൂപ് വേങ്ങവിള, വിദ്യഹരികുമാര്‍, അരുണ്‍ രാജ്, കാഞ്ചന, സി.ഡി.എസ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍, കുടുംബശ്രി മെമ്പര്‍ സെക്രട്ടറി വി.എസ് സതീഷന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മിനി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇഗ്നോ കോഴ്‌സിലേക്ക് അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്‌സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. റീജിയണല്‍ സെന്ററായി തിരുവനന്തപുരം തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ ignoucentreptc40035p@gmail.
ഓണം സമൃദ്ധമാക്കാന്‍ കൃഷിവകുപ്പ്; ജില്ലയില്‍ 77 ഓണച്ചന്തകള്‍ തുറക്കും
ഇത്തരത്തില്‍ സരംഭിച്ച പച്ചക്കറികള്‍ ഓണ വിപണികളിലൂടെ വില്‍പ്പന നടത്തുമ്പോള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച് വിപണനം നടത്തുകയും ചെയ്യും. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെയാണ് ഓണവിപണി നടക്കുന്നത്. കൃഷിഭവന്‍, ബ്ലോക്ക്, ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഓണ വിപണികള്‍ക്കായി നല്‍കുന്ന കര്‍ഷകന് അനുമോദന പത്രം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അറിയിച്ചു.
ഗതാഗതം തിരിച്ചു വിടും
ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല ശുചിത്വ മിഷന്‍ സമിതി യോഗം ഈ മാസം 29ന് 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമിതി ചെയര്‍പേഴ്‌സണനായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ്
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം 30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, മ്യഗാശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് മൂന്നു മണി വരെ. പൂരിപ്പിച്ച ഫോറം കൃഷി ഭവന്‍, പഞ്ചായത്ത് ഓഫീസ് എന്നീ സ്ഥാപനങ്ങളില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഗവ.ഐടിഐ: അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീമില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലെ ഒഴിവുലുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷിച്ച് അഡ്മിഷന്‍ എടുത്തിട്ടില്ലാത്ത ട്രെയിനികള്‍ ഈ മാസം 30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരായി അഡ്മിഷന്‍ ഉറപ്പുവരുത്തണം. ഫോണ്‍: 0468 2 259 952, 9496 790 949, 9995 686 848.
വാര്‍ഷിക ജനറല്‍ ബോഡി മൂന്നിന്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2020-21, 2021-22 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ മൂന്നിന് 10ന് ശ്രീ ചിത്തിര തിരുന്നാള്‍ ടൗണ്‍ ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം: 29, 30 തീയതികളില്‍
ചെന്നീര്‍ക്കര ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ഈ മാസം 29 ,30 തീയതികളില്‍ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിപ്പിച്ചതിനൊപ്പം എസ്എംഎസ് മുഖേനയും നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകളും, ടിസിയുമായി അന്നേദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0468 2 258 710