Trending Now

ഡോ. എം.എസ്. സുനിലിന്റെ 253 -മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും

 

konnivartha.com  /പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 253 -മത് സ്നേഹഭവനം പത്തനംതിട്ട തോട്ടുപുറം ശിവാലയ ത്തിൽ ബിന്ദു ഓമനക്കുട്ടനും കുടുംബത്തിനുമായി ഷിക്കാഗോ എൽമാഷ് സിഎസ്ഐ ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി.

വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും സിഎസ്ഐ ചർച്ച് അംഗം പ്രദീപ് തോമസ് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഓമനക്കുട്ടനും ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അർച്ചനയും താമസിച്ചിരുന്നത്.

മകളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയാൻ യാതൊരു നിവൃത്തിയുമില്ലാതെ അപകടാവസ്ഥയിലുള്ള കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടുമടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സജി ജോൺ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ബാലചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!