കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി
പത്തനംതിട്ട (കോന്നി ): കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി.എസ് എസ് എൽ സി ഹയർ സെക്കന്ററി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌ക്കാര ജേതാവുമായ ഡോ എം എസ് സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാവ് സെക്രട്ടറി സലിം കുമാർ സ്വാഗതം പറഞ്ഞു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറിഅഡ്വ ബി ദിനേശ് നായർ, കോന്നി പഞ്ചായത്ത് അംഗം കെ സോമൻ പിള്ള, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര എന്നിവർ സംസാരിച്ചു