Trending Now

പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം: പ്രോജക്റ്റ് ഫെല്ലോ,ഫീല്‍ഡ് അസ്സിസ്റ്റന്റ്

 

konnivartha job : ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നടപ്പിലാക്കുന്ന അട്രാക്റ്റിങ്ങ് ആന്റ് റീറ്റെയ്‌നിംഗ് യൂത്ത് ഇന്‍ ആഗ്രികള്‍ച്ചര്‍ പദ്ധതിയിലേക്കും, ടെക്നോളജി ഡെവലപ്മെന്റ് ഫോര്‍ ജാക്ക് ഫ്രൂട്ട് ബേസ്ഡ് വാല്യൂ ആഡഡ് പ്രോഡക്ട്സ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ മേഘാലയ പദ്ധതിയിലേക്കും ചുവടെയുളള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

1. (1): വിദ്യാഭ്യാസ യോഗ്യത: ഫുഡ് ടെക്‌നോളജിയിലോ, ഫുഡ് സയന്‍സ് ആന്റ് നൂട്രീഷനിലോ ബിരുദം അല്ലെങ്കില്‍ സമാന വിഷയങ്ങളിലുള്ള ബിരുദം. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ്

2. ഫീല്‍ഡ് അസ്സിസ്റ്റന്റ് (1): വിദ്യാഭ്യാസ യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ്
യോഗ്യതയുളളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസല്‍ രേഖകളും, പകര്‍പ്പുകളും ബയോഡേറ്റയുമായി ഈ മാസം 26ന് 9.30ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് മേധാവി അറിയിച്ചു. ഫോണ്‍ 8078 572 094, 0469 2 662 094 (എക്സ്റ്റന്‍ഷന്‍ 200/203).

error: Content is protected !!