konnivartha.com : സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം കെ.കെ നായരുടെ ” The Legend of Pathanamthitta ” എന്ന പേരിൽ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു.
ഡോക്യൂമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ,പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദിന് നൽകി പ്രകാശനം ചെയ്തു.
സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാനുംസംവിധായകനുമായ സലിം പി .ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ, കെ. അനിൽകുമാർ ,അഡ്വ. ദിനേശന്‍ നായര്‍ ,കെ.ജാസിംക്കുട്ടി, പി. സക്കീർശാന്തി, അഡ്വ. ഷബീർ അഹമ്മദ്, ശ്രീജിത് നായർ,ഷിറാസ് എം.കെ ,
സന്തോഷ് ശ്രീരാഗം , അഫ്സൽ എസ് , രജീല ആർ. രാജം, ഹരിശ്രീ, അജിത്കുമാർ പി.ആർ , റെനീസ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.