Trending Now

വീടുകളിലെ പച്ചക്കറി ഉത്പാദനത്തിലൂടെ രോഗങ്ങളെ അകറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

 

വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി അത്യാവശ്യം പച്ചക്കറി കൃഷി വീടുകളില്‍ ഉണ്ടാകണം. ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ കൂടുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറികളുടെ പ്രധാന്യം മനസിലാക്കി കുട്ടികളെയും കൃഷിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് എഡിഎ മാത്യു എബ്രഹാം കാര്‍ഷിക ചര്‍ച്ചാ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജിജി ചെറിയാന്‍, സാലി ലാലു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്‍ നായര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ശാമുവേല്‍, വാര്‍ഡ് മെമ്പര്‍മാരായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സജീവ് കെ. ഭാസ്‌കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്‍, സിജു കെ. ജോണ്‍, റ്റി.വി പുരുഷോത്തമന്‍ നായര്‍, സി.ആര്‍. സതീദേവി, എസ്.സി.ബി. കാരംവേലി മെമ്പര്‍ ലതാ വിക്രമന്‍, പഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡി ശ്രീകുമാരി, മല്ലപ്പുഴശേരി കൃഷി ഓഫീസര്‍ ആര്‍. രഞ്ജു, കൃഷി ഭവന്‍ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം.വി. അനില്‍കുമാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!