Trending Now

250 വീടുകൾ പൂർത്തിയാക്കി സുനിൽ ടീച്ചർ

Spread the love

 

konnivartha.com : പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 250 – മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താൽ കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.

 

വീടിന്‍റെ  താക്കോൽ ദാനവും ഉദ്ഘാടനവും മുൻ എം പി യും സിനിമാ താരവുമായ സുരേഷ് ഗോപി നിർവഹിച്ചു. വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന നിലയിൽ സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്.

 

ആക്രി സാധനങ്ങൾ പെറുക്കി ആയിരുന്നു കുടുംബം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തമായി അവർക്ക് ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ഇവരുടെ അവസ്ഥ കാണുവാനിടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു., ,പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ., തോമസ് ചാക്കോ., ജോഷി വെട്ടിക്കാട്., ആര്യ. സി. എൻ. എന്നിവർ പ്രസംഗിച്ചു

error: Content is protected !!