Trending Now

റബ്ബര്‍ബോര്‍ഡില്‍ അനലിറ്റിക്കല്‍ ട്രെയിനി

 

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ‘അനലിറ്റിക്കല്‍ ട്രെയിനി’ യായി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിലെ നാല് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ 2022 ആഗസ്റ്റ് 24-ന് രാവിലെ 10 മണിക്ക് കോട്ടയത്തുള്ള കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുമായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ജോയിന്റ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in സന്ദര്‍ശിക്കുക. ഫോണ്‍ : 0481-2301231 (എക്സ്റ്റന്‍ഷന്‍-357), 0481-2574903.

error: Content is protected !!