Trending Now

24 കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി

 

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

 

സൂര്യ പ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. ഇന്നു രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി . തുടര്‍ന്ന് സുജീഷ് സൂര്യപ്രിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!