Trending Now

കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപന മുന്നറിയിപ്പ്

 

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കേന്ദ്രം.  ഏഴു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ആണ് മുന്നറിയിപ്പ് . കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ .കോവിഡ് പരിശോധനകളും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം എന്നും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം .

കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഈ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. വരാനിരിക്കുന്ന ഉത്സവങ്ങളും ഒത്തുകൂടലുകളും കോവിഡ് കേസുകള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു .ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഈ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദശങ്ങള്‍ പാലിക്കണമെന്നും കത്തില്‍ വ്യക്തമാക്കി

error: Content is protected !!