Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ കാട്ടു പോത്ത് വിഹരിക്കുന്നു

 

konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് പരിസരം വനവുമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ കാട്ടു പോത്ത് മറ്റു വന്യ മൃഗം വിഹരിക്കുന്നു . ഇപ്പോള്‍ ചെന്നാല്‍ കാണാം നിരവധി കാട്ടു പോത്തുകള്‍ . ഇവിടെ ആണ് കോന്നി മെഡിക്കല്‍ കോളേജ് . ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക .കാട്ടുപോത്ത് കുത്തി ചത്താല്‍ വനം വകുപ്പ് കുറച്ചു നഷ്ട പരിഹാരം തരും . കാട്ടാന അടിച്ചു കൊന്നാല്‍ പത്ത് ലക്ഷം വീട്ടില്‍ കിട്ടും .

രാത്രി കാലങ്ങളില്‍ വന്യ ജീവികളെ ഏറെഅടുത്ത് കാണണം എങ്കില്‍ വിനോദ സഞ്ചരികളോ , വൈഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍മാരോ വേറെ എവിടെയും പോകരുത് .വരിക കോന്നി മെഡിക്കല്‍ കോളേജിലേക്ക് അവിടെ കാണുക നിരവധി ഈ വന്യ ജീവികളെ .

മെഡിക്കല്‍ കോളേജ് നില്‍ക്കുന്ന സ്ഥലം നെടുമ്പാറ . അരുവാപ്പുലം പഞ്ചായത്ത് പ്രദേശം . സമീപം കാട് ആണ് . മുന്‍പ് ആന എന്നും ഇറങ്ങിയ സ്ഥലം . കാട്ടു പോത്ത് ഇപ്പോള്‍ മേഞ്ഞു വരുന്ന സമയം ആണ് . നാളെകളില്‍ അല്ല ഇന്ന് ജീവനകാരുടെ ജീവന്‍ രക്ഷിക്കാന്‍ ആരുണ്ട്‌ .പാഞ്ഞടുക്കുന്ന വന്യ മൃഗത്തില്‍ നിന്നും . ആരോഗ്യ വകുപ്പ് മന്ത്രി ഒരു രാത്രി ഇവിടെ കഴിയുക . ജീവനകാരുടെ കഷ്ടത കണ്ട് അറിയുക . അല്ലാതെ പകല്‍ സന്ദര്‍ശനം നടത്തി പ്രസ് മീറ്റിംഗ് നടത്തി മടങ്ങരുത് . കോന്നി മെഡിക്കല്‍ കോളേജ് ഈ രീതിയില്‍ പോകാന്‍ കഴിയില്ല.ഇടപെടും കോന്നി വാര്‍ത്ത ഡോട്ട് കോം എന്നും .അതില്‍ ആരും രോക്ഷം കൊണ്ടിട്ടു കാര്യം ഇല്ല . ശക്തമായി പ്രതികരിക്കും . നല്ലതിന് വേണ്ടി ആണ് .

error: Content is protected !!